എസ്ബിഐ അറ്റാദായത്തില്‍ 28 ശതമാനം വര്‍ധന

  • ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു
  • അറ്റ പലിശ വരുമാനം 41,620 കോടി രൂപയായി

Update: 2024-11-08 09:09 GMT

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാം പാദത്തില്‍ അറ്റാദായം 28 ശതമാനം വര്‍ധിച്ച് 18,331.4 കോടി രൂപയായി. അറ്റാദായ വര്‍ധനവ് കണക്കാക്കിയിരുന്ന എസ്റ്റിമേറ്റുകളെ മറികടന്നാണ് ബാങ്കിന്റെ വളര്‍ച്ച.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ (2024 സാമ്പത്തിക വര്‍ഷം) എസ്ബിഐ 14,33.03 കോടി രൂപയാണ് അറ്റാദായം നേടിയത്. തുടര്‍ച്ചയായ അടിസ്ഥാനത്തില്‍, എസ്ബിഐയുടെ രണ്ടാം പാദ ലാഭം 17,035.16 കോടി രൂപയില്‍ നിന്ന് 7.6 ശതമാനം ഉയര്‍ന്നു.

പ്രവര്‍ത്തനപരമായി, എസ്ബിഐയുടെ അറ്റ പലിശ വരുമാനം, അവലോകനം ചെയ്യുന്ന പാദത്തില്‍ 41,620 കോടി രൂപയായി.

ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

പ്രവര്‍ത്തന ലാഭം 2024 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 51% ഉയര്‍ന്ന് 29,294 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 19,417 കോടി രൂപയില്‍ നിന്ന് ഉയര്‍ന്നു. 

Tags:    

Similar News