റിലയന്‍സ് ജിയോക്ക് നാലാം പാദത്തില്‍ നേട്ടം
- അറ്റാദായം 13.16 ശതമാനം വര്‍ധിച്ച് 5337 കോടി രൂപയായി
- അനലിസ്റ്റുകള്‍ എബിറ്റ്ഡയില്‍ 3% വരെ വര്‍ധന പ്രതീക്ഷിച്ചിരുന്നു.
- ജനുവരി മാസത്തില്‍ ജനുവരി മാസത്തില്‍ ജിയോ 4.2 ദശലക്ഷം വരിക്കാരെ ചേര്‍ത്തിട്ടുണ്ട്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ അറ്റാദായം 13.16 ശതമാനം വര്‍ധിച്ച് 2024 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 5337 കോടി രൂപയായി ഉയര്‍ന്നു. അതേസമയം അറ്റാദായ വളര്‍ച്ച 2024 ഡിസംബര്‍ പാദത്തില്‍ 5208 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.47 ശതമാനം കുറവാണ്. റിലയന്‍സ് ജിയോ റവന്യൂ 25,959 കോടി രൂപയായെങ്കിലും മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 23,394 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 10.96 ശതമാനം മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്.
എബിറ്റ്ഡ മുന്‍വര്‍ഷത്തെ പാദത്തില്‍ 12210 ല്‍ നിന്നും 11.48 ശതമാനം വര്‍ധിച്ച് 13612 കോടി രൂപയായിട്ടുണ്ട്. എന്നിരുന്നാലും എബിറ്റ്ഡ വളര്‍ച്ച അനലിസ്റ്റുകളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. ജെഎം ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസിലെ അനലിസ്റ്റുകള്‍ നാലാം പാദത്തില്‍ ജിയോയുടെയും ഭാരതിയുടെയും ഇന്ത്യയുടെ വയര്‍ലെസ് എബിറ്റ്ഡ തുടര്‍ച്ചയായി മൂന്ന് ശതമാനം വരെ വളരുമെന്ന് പ്രതീക്ഷിച്ചിരുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടിയതും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നവീകരണത്തിലൂടെയുള്ള വരുമാനവും ഇതിന് കാരണമാകുമെന്നും കണക്കാക്കിയിരുന്നു. ട്രായുടെ കണക്കുകള്‍ പ്രകാരം ജനുവരി മാസത്തില്‍ ജനുവരി മാസത്തില്‍ ജിയോ 4.2 ദശലക്ഷം വരിക്കാരെ ചേര്‍ത്തു.
2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള റിലയന്‍സ് ജിയോയുടെ വരുമാനം 10.4 ശതമാനം വര്‍ധിച്ച് 1,00,891 കോടി രൂപയായി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 91,373 കോടി രൂപയായിരുന്നു. അറ്റാദായം 11.48 ശതമാനം ഉയര്‍ന്ന് 20,607 കോടി രൂപയായി. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 18424 കോടി രൂപയായിരുന്നു.