രണ്ടാം പാദത്തില്‍ റാലിസ് ഇന്ത്യയുടെ അറ്റാദായം 98 കോടി രൂപ

  • കമ്പനിയുടെ പ്രവര്‍ത്തന വരുമാനം രണ്ടാം പാദത്തില്‍ 928 കോടിയായി ഉയര്‍ന്നു
  • മുന്‍ വര്‍ഷം ഇത് 832 കോടി രൂപയായിരുന്നു

Update: 2024-10-15 16:22 GMT

ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യ, സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 19.51 ശതമാനം വര്‍ധിച്ച് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 98 കോടി രൂപയിലെത്തി.

മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 82 കോടി രൂപയായിരുന്നുവെന്ന് റാലിസ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 11.53 ശതമാനം വളര്‍ച്ച നേടി 928 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 832 കോടി രൂപയായിരുന്നു.

'25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് മികച്ച രണ്ടാം പാദ പ്രകടനമാണ് ഉണ്ടായത്. വരുമാനം 928 കോടി രൂപയായും നികുതിക്ക് ശേഷമുള്ള ലാഭം 98 കോടി രൂപയായും ഉയര്‍ന്നു.' റാലിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.ജ്ഞാനേന്ദ്ര ശുക്ല പറഞ്ഞു.

'വില ഒരു വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ബിസിനസിന് വോളിയം വീണ്ടെടുക്കല്‍ ഉണ്ടായിരുന്നു. റാബി സീസണില്‍ ഞങ്ങള്‍ പോസിറ്റീവായി തുടരും,' അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 0.12 ശതമാനം ഉയര്‍ന്ന് 321.60 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News