ടെക് ഭീമന്മാരുടെ പാദഫലങ്ങൾ വരുന്നു: തീയതികൾ പ്രഖ്യാപിച്ച് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്

  • ടിസിഎസ് നാലാം പാദ ഫലങ്ങൾ ഏപ്രിൽ 12 ന് പ്രഖ്യാപിക്കും
  • എച്സിഎൽ ടെക്നോളജീസ് ബോർഡ് മീറ്റിംഗ് ഏപ്രിൽ 26 ന്

Update: 2024-04-01 09:05 GMT

ടെക് ഭീമന്മാരായ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ഇൻഫോസിസും ഉൾപ്പെടയുള്ള കമ്പനികൾ 2023-24 സാമ്പത്തിക വർഷത്തെ പാദഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. 2023-24 വർഷത്തെ സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിനായി കമ്പനികൾ അവരുടെ ബോർഡ് മീറ്റിംഗുകളുടെ തീയതികൾ അറിയിച്ചു.

ടിസിഎസ് നാലാം പാദ ഫലങ്ങൾ ഏപ്രിൽ 12 ന് പ്രഖ്യാപിക്കും. ഇൻഫോസിസ് ഏപ്രിൽ 18 നും പ്രസിദ്ധീകരിക്കും. എച്സിഎൽ ടെക്നോളജീസ് ബോർഡ് മീറ്റിംഗ് ഏപ്രിൽ 26 ന് നടത്തും.

ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്റ്‌വെയർ സേവന കയറ്റുമതിക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ്, 2024 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലെ ഫലങ്ങൾ ഏപ്രിൽ 12 വെള്ളിയാഴ്ച, വ്യാപാരവസാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2024 മാർച്ച് 31-ന് അവസാനിക്കുന്ന വർഷത്തേക്കുള്ള കമ്പനിയുടെ ഓഡിറ്റഡ് സ്റ്റാൻഡ് എലോൺ സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിന് 2024 ഏപ്രിൽ 12 വെള്ളിയാഴ്ച കമ്പനി ഡയറക്ടർ ബോർഡ് യോഗം ചേരും. 2024 മാർച്ച് 31-ന് അവസാനിച്ച വർഷത്തേക്കുള്ള കമ്പനിയുടെയും അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഫലങ്ങൾ, 2024 സാമ്പത്തിക വർഷത്തേക്കുള്ള ലാഭവിഹിതം തുടങ്ങിയ കാര്യങ്ങളും ബോർഡ് യോഗത്തോട് അനുബന്ധിച്ച് പ്രഖ്യാപിക്കുമെന്ന് ടിസിഎസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

നിലവിൽ ടിസിഎസ് ഓഹരികൾ എൻഎസ്ഇ യിൽ 0.64 ശതമാനം ഉയർന്ന് 3,900.95 രൂപയിൽ വ്യാപരം തുടരുന്നു.

ഇൻഫോസിസ്

രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇൻഫോസിസ് സാമ്പത്തിക വർഷത്തെ പാദ ഫലങ്ങൾ ഏപ്രിൽ 18 ന് പ്രഖ്യാപിക്കും. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഏപ്രിൽ 17, 18 ബുധൻ, വ്യാഴം തീയതികളിൽ നടക്കും. സാമ്പത്തിക ഫലങ്ങളുടെ അംഗീകാരത്തിനായി ഏപ്രിൽ 18 ന് ബോർഡിന് സമർപ്പിക്കും. മാർച്ച 31 ന് അവസാനിച്ച വർഷത്തേക്കുള്ള ലാഭവിഹിതവും ബോർഡ് യോഗത്തിൽ കമ്പനി തീരുമാനിക്കും.

നിലവിൽ ഇൻഫോസിസ് ഓഹരികൾ എൻഎസ്ഇ യിൽ 0.21 ശതമാനം ഉയർന്ന് 1,501.20 രൂപയിൽ വ്യാപരം തുടരുന്നു.

എച്ച്സിഎൽ ടെക്നോളജീസ്

2024 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ പരിഗണിക്കുന്നതിനായി എച്ച്സിഎൽ ടെക്നോളജീസിൻ്റെ ഡയറക്ടർ ബോർഡ് യോഗം ഏപ്രിൽ 25, ഏപ്രിൽ 26 തീയതികളിൽ ചേരും. 2024-25 വർഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതവും ബോർഡ് യോഗത്തിൽ കമ്പനി വ്യക്തമാകും.

ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള ഓഹരി ഉടമകളുടെ അവകാശം നിർണ്ണയിക്കുന്നതിനുള്ള റെക്കോർഡ് തീയതി 2024 മെയ് 7 ആയിരിക്കും. 

നിലവിൽ എച്ച്സിഎൽ ടെക്നോളജീസ് ഓഹരികൾ എൻഎസ്ഇ യിൽ 1.04 ശതമാനം ഉയർന്ന് 1,559.55 രൂപയിൽ വ്യാപരം തുടരുന്നു.

Tags:    

Similar News