ഓറിയെന്റല്‍ ഹോട്ടലിന് പോയ സാമ്പത്തിക വര്‍ഷം നേട്ടത്തിന്റേത്

  • ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ അസോസിയേറ്റ് വിഭാഗമാണ് ഓറിയെന്റല്‍ ഹോട്ടല്‍
  • 407.96 കോടി രൂപയില്‍ നിന്നും 409.01 കോടി രൂപയിലേക്കാണ് ഉയര്‍ന്നത്.
  • 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16.33 കോടി രൂപയുടെ സ്റ്റാന്റെലോണ്‍ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്
;

Update: 2024-04-19 11:12 GMT
Oriental Hotel with best ever revenue performance
  • whatsapp icon

ദി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഭാഗമായ ഓറിയന്റല്‍ ഹോട്ടല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 409.01 കോടി രൂപയാണ് കമ്പനി നേടിയത്. തൊട്ട് മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 407.96 കോടി രൂപ വരുമാനം കമ്പനി നേടിയിട്ടുണ്ട്.

2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16.33 കോടി രൂപയുടെ സ്റ്റാന്റെലോണ്‍ ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16.43 കോടി രൂപയായിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 58.47 കോടി രൂപയില്‍ നിന്ന് 55.34 കോടി രൂപയായിരുന്നു ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ സ്റ്റാന്റെലോണ്‍ ലാഭം. സമാന പാദത്തില്‍ മൊത്തം സ്റ്റാന്റെലോണ്‍ വരുമാനം ഒരു വര്‍ഷം മുന്നെയുള്ള 115.56 കോടിയില്‍ നിന്ന് 110.73 കോടി രൂപയായി കുറഞ്ഞു.

'2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം 409 കോടി രൂപയാണ്. 2024 മെയ് മാസത്തില്‍ ആദ്യ ഘട്ടത്തില്‍ വീണ്ടും തുറക്കാനിരിക്കുന്ന കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ടിന്റെയും സ്പായുടെയും അസറ്റ് അപ്‌ഗ്രേഡേഷന്‍ മൂലമുണ്ടായ സ്ഥാനചലനം നികത്തിക്കൊണ്ട് ഒരേ സ്റ്റോര്‍ വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് ഈ പ്രകടനം സാധ്യമാക്കിയതെന്ന് ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രമോദ് രഞ്ജന്‍ പറഞ്ഞു,


Tags:    

Similar News