ഒഎന്‍ജിസി അറ്റാദായത്തില്‍ 8% വീഴ്ച, ലാഭവിഹിതം 4 രൂപ

  • പ്രവര്‍ത്തന വരുമാനത്തിലും ഇടിവ്
  • 30,000 കോടി രൂപയുടെ വാർഷിക ചെലവ് പദ്ധതി
  • ഉല്‍പ്പാദനത്തിലെ ഇടിവ് നേരിടാന്‍ ശ്രമമെന്ന് കമ്പനി
;

Update: 2024-02-11 07:34 GMT
8% fall in ongc net profit
  • whatsapp icon

മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം 8 ശതമാനം വാര്‍ഷിക ഇടിവോടെ 10,748 കോടി രൂപയായെന്ന് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍ (ഒഎൻജിസി). മൂന്നാം പാദത്തിൽ പ്രവർത്ത വരുമാനം 2.2 ശതമാനം കുറഞ്ഞ് 1.66 ലക്ഷം കോടി രൂപയിലെത്തിയെന്നും എണ്ണ, വാതക പര്യവേക്ഷണ ഭീമൻ റിപ്പോർട്ട് ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ 1. 69 ലക്ഷം കോടി രൂപയായിരുന്നു ഇത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം ഇടക്കാല ലാഭവിഹിതമായി 4.00 രൂപയും പ്രഖ്യാപിച്ചു, അത് അര്‍ഹരായ ഓഹരി ഉടമകൾക്ക് 2024 മാർച്ച് 10-നോ അതിനുമുമ്പോ നൽകും.

മൂന്നാം പാദത്തിൽ, കമ്പനിയുടെ മൊത്തം അസംസ്‌കൃത എണ്ണ ഉൽപ്പാദനം മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.3 ശതമാനം ഇടിഞ്ഞ് 5.2 ദശലക്ഷം മെട്രിക് ടൺ (എംഎംടി) ആയി. അതേസമയം, 2023-24ൻ്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഒഎന്‍ജിസി-യുടെ മൊത്തം എണ്ണ ഉൽപ്പാദനം 2.9 ശതമാനം കുറഞ്ഞു. ഒഎൻജിസിയുടെ മൊത്തം വാതക ഉൽപ്പാദനം മുൻവർഷത്തേക്കാൾ 4.5 ശതമാനം കുറഞ്ഞു

പുതിയ അസംസ്‌കൃത എണ്ണ പൈപ്പ്‌ലൈൻ കമ്മീഷൻ ചെയ്യുന്നതിനായി, പന്ന-മുക്ത ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമുകൾ അടച്ചുപൂട്ടിയതും ബിപാർജോയ് ചുഴലിക്കാറ്റും പരമാവധി വിനിയോഗത്തിലെത്തിയ ചില ഫീല്‍ഡുകളിലെ ഉല്‍പ്പാദനം ഇടിഞ്ഞതുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. 

ഉൽപ്പാദനത്തിലെ ഇടിവ് നേരിടാൻ പുതിയ കിണർ കുഴിക്കൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുകയാണെന്ന് ഒഎൻജിസി പറഞ്ഞു. കൃഷ്ണ ഗോദാവരി തടത്തിലെ ബ്ലോക്കിൽ നിന്ന് എണ്ണ ഉൽപ്പാദനം വിജയകരമായി ആരംഭിച്ചതായും കമ്പനി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ എണ്ണയുടെ 67 ശതമാനവും വാതക ഉൽപാദനത്തിൻ്റെ 54 ശതമാനവും ഒഎൻജിസി പ്രതിനിധീകരിക്കുന്നു. കൂടുതൽ വളർച്ച കൈവരിക്കുന്നതിനായി കമ്പനി ഏകദേശം 30,000 കോടി രൂപയുടെ വാർഷിക ചെലവ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

Tags:    

Similar News