എൻഎസ്ഇയുടെ അറ്റാദായം 13% വർധിച്ച് 1999 കോടി രൂപ

  • വരുമാനത്തിൽ 24 ശതമാനത്തിന്റെ വർദ്ധന
  • പ്രതിഓഹരി വ മാനം 40.38 രൂപയായി ഉയർന്നു
  • ആദ്യ പകുതിയിൽ എക്സ്ചേഞ്ച്, ഖജനാവിലേക്ക് 18,744 കോടി രൂപയോളമാണ് നൽകിയത്

Update: 2023-11-02 10:03 GMT

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എൻഎസ്ഇ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ  സംയോജിത അറ്റാദായം 13 ശതമാനം വർധിച്ച് 1999 കോടി രൂപയിലെത്തി. വരുമാനം 24 ശതമാനം വർദ്ധനയോടെ 3652 കോടി രൂപയായി. ട്രേഡിംഗ് വരുമാനം കൂടാതെ,  ക്ലിയറിംഗ് സേവനങ്ങൾ, ലിസ്റ്റിംഗ് സേവനങ്ങൾ, സൂചിക സേവനങ്ങൾ, ഡാറ്റ സേവനങ്ങൾ തുടങ്ങിയവയില്‍നിന്നുള്ള വരുമാനവും മികച്ച വളർച്ച നേടിയിട്ടുണ്ട്.

പ്രതിഓഹരി വരുമാനം മുന്വർഷമിതേ കാലയളവിലെ 35.83 രൂപയിൽ നിന്ന്  40.38 രൂപയായി ഉയർന്നു.

കാഷ് മാർക്കറ്റില്‍ കമ്പനിയുടെ ശരാശരി പ്രതിദിന വ്യാപാര വ്യാപ്തം(എഡിടിവി) 77,757 കോടി രൂപയായി രേഖപ്പെടുത്തി. ഇത് മുൻ വർഷമിതേ കാലയളവിനേക്കാളും 40 ശതമാനം അധികമാണ്. അതേസമയം ഇക്വിറ്റി ഫ്യൂച്ചറുകൾ  വ്യാ പ്തം മുന്വർഷത്തേക്കാള്‍ നാലു ശതമാനം വർധിച്ച് 1,23,019 കോടി രൂപയിലെത്തി.  ഓഹരി ഓപ്ഷനിലെ പ്രതിദിന വ്യാപാരവ്യാപ്തം  33 ശതമാനം വർധിച്ച 60,621 കോടി രൂപയിലെത്തി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എക്സ്ചേഞ്ച്, ഖജനാവിലേക്ക് 18,744 കോടി രൂപയോളമാണ് നൽകിയിട്ടുള്ളത്. അതിൽ സെക്യൂരിറ്റീസ് ഇടപാട് നികുതികൾ എസ്ടിടി 14,858 കോടി രൂപ, സ്റ്റാമ്പ് ഡ്യൂട്ടി 1156 കോടി രൂപ, ജിഎസ്ടി 975 കോടി രൂപ, ആദായ നികുതി 1252 കോടി രൂപ, സെബിയിലേക്ക് 503 കോടി എന്നിവ ഉൾപ്പെടുന്നു.

2022 കലണ്ടർ വർഷത്തിൽ ഫ്യൂച്ചേഴ്സ് ഇൻഡസ്ട്രി അസോസിയേഷൻ (എഫ്ഐഎ) യുടെ കണക്കുകൾ പ്രകാരം വ്യാപാര വ്യാപതത്തില്‍  ലോകത്തിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചാണ് എൻഎസ്ഇ.  കാഷ്  മാർക്കറ്റില്‍  2022 കലണ്ടർ വർഷത്തിൽ വേൾഡ് ഫെഡറേഷൻ ഓഫ് എക്‌സ്‌ചേഞ്ച് (ഡബ്ലിയുഎഫ്ഇ) യുടെ കണക്കുകൾ പ്രകാരം ട്രേഡുകളുടെ എണ്ണത്തിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ് എൻഎസ്ഇ.

Tags:    

Similar News