മുത്തൂറ്റ് മൈക്രോഫിൻ ആറ്റാദായം 343 കോടി; കുതിച്ചുയർന്ന് ഓഹരികൾ

  • അറ്റ പലിശ വരുമാനം 53.07 ശതമാനം ഉയർന്നു
  • എയുഎം 39 ശതമാനം ഉയർന്ന് 11,458.10 കോടി രൂപയിലെത്തി
  • അറ്റ പലിശ മാർജിൻ 12.6 ശതമാനമായി

Update: 2024-01-30 09:30 GMT

നടപ്പ് വർഷത്തെ മൂന്നാം പാദ ഫലം പുറത്തു വിട്ട് മുത്തൂറ്റ് മൈക്രോ ഫിൻ. ഡിസംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായം മുൻവർഷത്തേക്കാൾ ഇരട്ടിയായി 124.60 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിലെ 56.9 കോടി രൂപയിൽ നിന്ന് 119 ശതമാനം വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്.

ഈ കാലയളവിലെ അറ്റ പലിശ വരുമാനം (NII) 53.07 ശതമാനം ഉയർന്ന് 343.07 കോടി രൂപയിലെത്തി. മുൻ വർഷമിത് 224 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനം 52.61 ശതമാനം ഉയർന്ന് 584.83 കോടി രൂപയായി.

മൂന്നാം പാദത്തിലെ കമ്പനിയുടെ വിതരണം 19 ശതമാനം വർധിച്ച് 2,592.10 കോടി രൂപയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ 2,170.5 റോപായായിരുന്നു. കമ്പനിയുടെ കീഴിലുള്ള ആസ്തികൾ (AUM) 39 ശതമാനം ഉയർന്ന് 11,458.10 കോടി രൂപയിലുമെത്തി. കഴിഞ്ഞ വർഷമിത് 8,264.6 കോടി റോപായായിരുന്നു.

കമ്പനിയുടെ അറ്റ പലിശ മാർജിൻ (NIM) കഴിഞ്ഞ വർഷത്തെ 11.7 ശതമാനത്തിൽ നിന്ന് 0.86 ശതമാനം ഉയർന്ന് 12.6 ശതമാനമായി. മൊത്ത നിഷ്‌ക്രിയ ആസ്തികൾ (ജിഎൻപിഎ) 2.29 ശതമാനത്തിലെത്തി. മുൻ വർഷത്തേക്കാളും 1.2 ശതമാനം കുറഞ്ഞു. അറ്റ എൻപിഎ 0.64 ശതമാനം കുറഞ്ഞ് 0.33 ശതമാനമായും മെച്ചപ്പെട്ടു.

നോൺ-ബാങ്ക് ഫൈനാൻസ് കമ്പനിയുടെ ഓഹരികൾ ഡിസംബറിൽ ദുർബലമായ അരങ്ങേറ്റമാണ് നടത്തിയത്. ഇഷ്യു വില 291 രൂപയ്ക്ക് 5.5 ശതമാനം കിഴിവിലായിരുന്നു ഓഹരികൾ വിപണിയിലെത്തിയത്.ഇതിനു ശേഷവും ഓഹരികൾ ഇടിവ് തുടരുകയായിരുന്നു. മികച്ച പാദ ഫലത്തെ തുടർന്ന് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. ഓഹരികൾ 13.9 ശതമാനം ഉയർന്ന് ദിവസത്തെ ഏറ്റവും ഉയർന്ന വിലയായ266.55 രൂപയിലെത്തി.

ഓഹരികളുടെ സർവകാല ഉയരമായ 280.80 രൂപയിൽ നിന്നും അഞ്ചു ശതമാനം അകലെയാണ് ഓഹരികൾ നിലവിൽ വ്യാപാരം തുടരുന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന നില 27.45 രൂപയാണ്.

ഉച്ച (2:25) ഓഹരികൾ എൻഎസ്ഇ യിൽ 9.67 ശതമാനം ഉയർന്ന് 256.40 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News