മാരുതി സുസുക്കിക്ക് ലാഭം: സെപ്റ്റംബര്‍ പാദത്തില്‍ 80.3 % വര്‍ധന

  • മാരുതിയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റ വില്‍പന 24.5 ശതമാനത്തോളം ഉയര്‍ന്നു
  • ഈ പാദത്തില്‍ മാരുതി സുസുക്കി 5,52,055 വാഹനങ്ങള്‍ വിറ്റു
  • എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാരുതി സുസുക്കി ഈ വിഭാഗത്തില്‍ 23.3 ശതമാനത്തിന്റെ വിപണി വിഹിതം നേടി

Update: 2023-10-27 10:26 GMT

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായം നേടി. അറ്റ വില്‍പ്പനയുടെയും, വില്‍പ്പനയുടെ വോള്യത്തിന്റെ കാര്യത്തിലും സെപ്റ്റംബര്‍ പാദത്തില്‍ റെക്കോര്‍ഡാണു കൈവരിച്ചത്.

സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 80.3 ശതമാനം വര്‍ധനയോടെ 3,716.5 കോടി രൂപ നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ലാഭം 2,061.5 കോടി രൂപയായിരുന്നു.

മാരുതിയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റ വില്‍പന 24.5 ശതമാനത്തോളം ഉയര്‍ന്നു.

ഈ പാദത്തില്‍ മാരുതി സുസുക്കി 5,52,055 വാഹനങ്ങള്‍ വിറ്റു. ആഭ്യന്തര വിപണിയില്‍ 4,82,731 യൂണിറ്റുകള്‍ വിറ്റു. കയറ്റുമതി 69,324 യൂണിറ്റുമാണ്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ 4.54 യൂണിറ്റാണ് വിറ്റത്. കയറ്റുമതി 63,195 യൂണിറ്റുമായിരുന്നു. ആകെ 5,17,395 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തു.

അടുത്തിടെ എസ്‌യുവികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാരുതി സുസുക്കി ഈ വിഭാഗത്തില്‍ 23.3 ശതമാനത്തിന്റെ വിപണി വിഹിതം നേടുകയും ചെയ്തു.

Tags:    

Similar News