മാരുതി സുസുക്കി അറ്റാദായത്തില്‍ 16 ശതമാനം വര്‍ധന

  • കമ്പനിയുടെ ഏകീകൃത അറ്റാദായം 3,727 കോടി രൂപയിലെത്തി
  • പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 38,764 കോടിയായി

Update: 2025-01-29 09:37 GMT

ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം 16 ശതമാനം വര്‍ധിച്ച് 3,727 കോടി രൂപയിലെത്തിയെന്ന് മാരുതി സുസുക്കി ഇന്ത്യ. ഒരുവര്‍ഷം മുമ്പ്ഇതേ കാലയളവില്‍ 3,207 കോടി രൂപയായിരുന്നു അറ്റാദായമെന്നും വാഹന കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം ഈ കാലയളവില്‍ 38,764 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 33,513 കോടി രൂപയായിരുന്നതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

സുസുക്കി മോട്ടോര്‍ ഗുജറാത്തിനെ ഓട്ടോ മേജറിലേക്ക് ലയിപ്പിക്കുന്ന പദ്ധതിക്ക് തങ്ങളുടെ ബോര്‍ഡ് അംഗീകാരം നല്‍കിയതായും കമ്പനി അറിയിച്ചു. 

Tags:    

Similar News