മാൻകൈൻഡ് ഫാർമയുടെ അറ്റാദായം 62.2% ഉയർന്ന് 477 കോടി രൂപ

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം ഉയർന്നു
  • മറ്റ് വരുമാനം 47.51 കോടി രൂപയിൽ നിന്ന് 92.13 കോടി രൂപയായി വർധിച്ചു
  • 2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ലാഭം 1,942 കോടി രൂപയായി ഉയർന്നു
;

Update: 2024-05-16 05:45 GMT
mankind pharmas net profit rose 62.2%
  • whatsapp icon

മാർച്ചിൽ അവസാനിച്ച പാദത്തിൽ മാൻകൈൻഡ് ഫാർമയുടെ അറ്റാദായം 62.2 ശതമാനം ഉയർന്ന് 477 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 294 കോടി രൂപയായിരുന്ന അറ്റാദായം.

നാലാം പാദത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം വർദ്ധനവോടെ 2,441 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷമിത് 2053 കോടി രൂപയായിരുന്നു.

പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 7,500 കോടി രൂപ സമാഹരിക്കാൻ കമ്പനിയുടെ ബോർഡ് ബുധനാഴ്ച അംഗീകാരം നൽകി.

2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ലാഭം 1,942 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷമിത് 1,310 കോടി രൂപയായിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10,334.77 കോടി രൂപയായി ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 8,749.43 കോടി രൂപയായിരുന്നു.

അവലോകന പാദത്തിൽ കമ്പനിയുടെ മറ്റ് വരുമാനം 47.51 കോടി രൂപയിൽ നിന്ന് 92.13 കോടി രൂപയായി വർധിച്ചു. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ഉണ്ടായ 2,119 കോടി രൂപയുടെ ചെലവ് മാർച്ച് പാദത്തിൽ 1,964 കോടി രൂപയായി കുറഞ്ഞു. മുൻ വർഷത്തെ സമാന പാദത്തിലിത് 1,726 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ കമ്പനിയുടെ നികുതി 102.51 കോടി രൂപയിൽ നിന്നും 95 കോടി രൂപയായി കുറഞ്ഞു.

Tags:    

Similar News