മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ 51 ശതമാനം വർധന

  • ഈ പാദത്തിൽ ഉപഭോക്താക്കളുടെ എണ്ണം 23.7 ലക്ഷത്തോളമായി.
  • മണപ്പുറം ഹോം ഫിനാൻസിന്റെ വായ്പ 1,004.80 കോടി രൂപ.
;

Update: 2023-02-04 05:39 GMT
മണപ്പുറം ഫിനാൻസിന്റെ അറ്റാദായത്തിൽ 51 ശതമാനം വർധന
  • whatsapp icon

മുംബൈ : ഡിസംബർ പാദത്തിൽ, പ്രമുഖ ഗോൾഡ് ലോൺ കമ്പനിയായ മണപ്പുറം ഫിനാൻസിന്റെ അറ്റാദായം 51 ശതമാനം വർധിച്ച് 393.5 കോടി രൂപയായി. കൈകാര്യ ആസ്തി മുൻ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 30,407.13 കോടി രൂപയിൽ നിന്ന് 31,883.37 കോടി രൂപയായി. പ്രവർത്തന വരുമാനം 1,484.45 കോടി രൂപയിൽ നിന്ന് 1,714.12 കോടി രൂപയായി.

കമ്പനിയുടെ സ്വർണ വായ്പയുടെ പോർട്ടഫോളിയോ 18,614.13 കോടി രൂപയായി ഉയർന്നു. ഈ പാദത്തിൽ ഉപഭോക്താക്കളുടെ എണ്ണം 23.7 ലക്ഷത്തോളമായി.

കമ്പനിയുടെ ഉപസ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ കൈകാര്യ ആസ്തി 22 ശതമാനം വർധിച്ച് 8,653.45 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 7,090.15 കോടി രൂപയായിരുന്നു.

ഭവന വായ്പയ്ക്കുള്ള ഉപസ്ഥാപനമായ മണപ്പുറം ഹോം ഫിനാൻസിന്റെ വായ്പ 816.65 കോടി രൂപയിൽ നിന്നും 1,004.80 കോടി രൂപയായി വർധിച്ചു.

വാഹന, ഉപകരണ വായ്പകൾ നൽകുന്ന ശാഖയുടെ കൈകാര്യ ആസ്തി മുൻ വർഷത്തിലെ മൂന്നാം പാദത്തിലുണ്ടായിരുന്ന 1,509.67 കോടി രൂപയിൽ നിന്നും 40 ശതമാനം വർധിച്ച് 2,112.12 കോടി രൂപയായി.

മൊത്ത കൺസോളിഡേറ്റഡ് കൈകാര്യ ആസ്തിയുടെ 42 ശതമാനവും സ്വർണ വായ്പ ഇതര ബിസിനസുകളാണ്.

ഡിസംബർ പാദത്തിൽ കമ്പനിയുടെ വായ്പ ചെലവ് 8.14 ശതമാനമായി.

അറ്റനിഷ്ക്രിയ ആസ്തി 1.42 ശതമാനവും, മൊത്ത നിഷ്ക്രിയ ആസ്തി 1.61 ശതമാനവുമായി.

കമ്പനിയുടെ മൊത്ത മൂല്യം 13.71 ശതമാനം വർധിച്ച് 9,279 കോടി രൂപയായി. വായ്പ 27,018.66 കോടി രൂപയാണ്.

Tags:    

Similar News