മൂന്നാം പാദത്തിൽ കല്യാണ്‍ ജുവലേഴ്‌സിന് 219 കോടി രൂപ ലാഭം, ഓഹരി കുതിച്ചത് 13%

Update: 2025-01-31 10:16 GMT

 മൂന്നാം പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സിന്റെ സംയോജിത അറ്റാദായം 21.23 ശതമാനം ഉയർന്ന് 218.68 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 180.37 കോടി രൂപയായിരുന്നു അറ്റാദായം.

2024-25 സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ മൊത്തം വരുമാനം 40 ശതമാനം വർധിച്ച് 7,318.19 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 5,243.20 കോടി രൂപയായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കല്യാണിന്റെ ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 42 ശതമാനം ഉയർന്ന്‌ 6393 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4512 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇന്ത്യയിൽ നിന്നുള്ള ലാഭം 218 കോടി രൂപയണ്. മുന്‍ വര്‍ഷമിത് 168 കോടിയായിരുന്നു. 29.8 ശതമാനമാണ് വർധന.

മൂന്നാം പാദത്തില്‍ കമ്പനിയുടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് 683 കോടി രൂപയായിരുന്നു.  ലാഭം മുൻ വർഷത്തെ 14 കോടി രൂപയിൽ നിന്ന് 15 കോടി രൂപയായി ഉയർന്നു.

അറ്റാദായത്തിൽ വർധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് കമ്പനിയുടെ ഓഹരികൾ 12.75 ശതമാനം ഉയർന്ന് 496.85 രൂപയിലെത്തി.

Tags:    

Similar News