ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡിസംബര്‍ പാദത്തിലെ അറ്റവരുമാനം 22.4 ശതമാനം ഉയര്‍ന്ന് 431 കോടി രൂപയായി. ഉയര്‍ന്ന പ്രീമിയം വരുമാനവും വിപണി നേട്ടവുമാണ് വളര്‍ച്ചക്ക് കാരണമായത്.. കമ്പനിയുടെ മൊത്ത നേരിട്ടുള്ള പ്രീമിയം വരുമാനം 6,230 കോടി രൂപ ഉയര്‍ന്ന് 18,703 കോടി രൂപയായി. 13.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വ്യവസായ വളര്‍ച്ച 12.3 ശതമാനത്തേക്കാള്‍ നേരിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
വിള, ആരോഗ്യ മേഖല ഒഴികെ മൊത്തത്തിലുള്ള നേരിട്ടുള്ള പ്രീമിയം വരുമാനം 12 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഈ വിഭാഗത്തില്‍ 11.3 ശതമാനത്തേക്കാള്‍ നേരിയ വര്‍ധനവാണ് വ്യവസായ വളര്‍ച്ചയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രകൃതിക്ഷോഭ ക്ലെയിമുകളില്‍ നിന്ന് കമ്പനിക്ക് 54 കോടി രൂപയുടെ ക്ലെയിം ഉണ്ടായിട്ടുണ്ട്. അതില്ലെങ്കിൽ മൊത്തത്തിലുള്ള അറ്റാദായം കൂടുതലായിരിക്കുമായിരുന്നു, മൂന്ന് പാദങ്ങളിലും ഇത് 139 കോടി രൂപയായി ഉയര്‍ന്നു. അറ്റ ക്ലെയിമുകള്‍ റീഇന്‍ഷുറന്‍സ്, ഏജന്റുമാരുടെ കമ്മീഷനുകള്‍ തുടങ്ങിയ എല്ലാ മാനേജ്മെന്റ് ചെലവുകളും കൂടി ഇക്കാലയളവില്‍ സംയോജിത അനുപാതം 104.4 ആയിരുന്നു.