അറ്റാദായത്തില്‍ 25% വര്‍ധനയോടെ ഐസിഐസിഐ ബാങ്ക്

  • സ്റ്റാന്‍ഡലോണ്‍ അറ്റാദായം 23.6 ശതമാനം ഉയര്‍ന്ന് 10,272 കോടി രൂപയായി.
  • അറ്റ പലിശ മാര്‍ജിന്‍ 4.43 ശതമാനമായി
  • ആഭ്യന്തര വായ്പ പോര്‍ട്ട്‌ഫോളിയോ 18.8 ശതമാനം ഉയര്‍ന്ന് 11,14,820 കോടി രൂപയായും ഉയര്‍ന്നു.

Update: 2024-01-20 13:26 GMT

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്. 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 25.7 ശതമാനം വര്‍ധന. മുന്‍ വര്‍ഷത്തെ 8,792.42 കോടി രൂപയില്‍ നിന്നുമാണ് 11,052.60 കോടി രൂപയിലേക്ക് എത്തിയത്. സ്റ്റാന്‍ഡലോണ്‍ അറ്റാദായം 23.6 ശതമാനം ഉയര്‍ന്ന് 10,272 കോടി രൂപയായി.

ബാങ്കിന്റെ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 13.4 ശതമാനം ഉയര്‍ന്ന് 16,465 കോടി രൂപയില്‍ നിന്നും 18,678 കോടി രൂപയായി.അറ്റ പലിശ മാര്‍ജിന്‍ 4.43 ശതമാനമായും ആഭ്യന്തര അഡ്വാന്‍സ് വളര്‍ച്ച 18.8 ശതമാനമായും കുറഞ്ഞു.

ബാങ്കിന്റെ മറ്റ് വരുമാനം 19.8 ശതമാനം ഉയര്‍ന്ന് 5,975 കോടി രൂപയായി. പ്രൊവിഷനിംഗ് മുന്‍ വര്‍ഷത്തെ 2,257.44 കോടി രൂപയില് നിന്ന് 1,049.37 കോടി രൂപയായി കുറഞ്ഞു.ഐസിഐസിഐ ബാങ്കിന്റെ മൊത്തം നിക്ഷേപം 18.7 ശതമാനം ഉയര്‍ന്ന് 13,32,315 കോടി രൂപയായും ആഭ്യന്തര വായ്പ പോര്‍ട്ട്‌ഫോളിയോ 18.8 ശതമാനം ഉയര്‍ന്ന് 11,14,820 കോടി രൂപയായും ഉയര്‍ന്നു.

Tags:    

Similar News