നാലാം പാദത്തിൽ ഇസാഫിന്റെ അറ്റാദായം 57% ഇടിഞ്ഞു; അറ്റ ​​പലിശ വരുമാനം 29% ഉയർന്നു

  • പ്രവർത്തന ലാഭം 30 ശതമാനം ഉയർന്ന് 285 കോടി രൂപയിലെത്തി
  • ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇരട്ടിയായിലതികം ഉയർന്നു
  • നിക്ഷേപം 35.5 ശതമാനം ഉയർന്ന് 19,868 കോടി രൂപയായി
;

Update: 2024-05-09 10:03 GMT
esaf banks net interest income rise 29% in the fourth quarter
  • whatsapp icon

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 43.4 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 101.4 കോടി രൂപയായിരുന്നു അറ്റാദായം. നാലാം പാദത്തിലെ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 29 ശതമാനം വർധിച്ച് 2,370 കോടി രൂപയിലെത്തി.

ബാങ്കിൻ്റെ പ്രവർത്തന ലാഭം 30 ശതമാനം ഉയർന്ന് 285 കോടി രൂപയിലെത്തി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 219 കോടി രൂപയായിരുന്നു. അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവെക്കുന്ന തുക 82 കോടി രൂപയിൽ നിന്നും 226 കോടി രൂപയിലെത്തിയത് അറ്റാദായത്തിൽ ഇടിവുണ്ടാക്കി.

ഈ കാലയളവിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഇരട്ടിയായ്യിലതികം ഉയർന്ന് 893 കോടി രൂപയിലെത്തി. മുൻ വർഷമിത് 352 കോടി രൂപയായിരുന്നു. മൊത്ത എൻപിഎ അനുപാതം  4.76 ശതമാനമായി ഉയർന്നു, കഴിഞ്ഞ വർഷത്തിലിത് 2.49 ശതമാനമായിരുന്നു. അറ്റ എൻപിഎ അനുപാതം 1.13 ശതമാനത്തിൽ നിന്നും 2.26 ശതമാനമായി ഉയർന്നു.

കേരളം ആസ്ഥാനമായുള്ള ബാങ്കിന്റെ ഈ കാലയളവിലെ മൊത്തത്തിലുള്ള വായ്പ വിതരണം മുൻ വർഷത്തേക്കാളും 33 ശതമാനം വർധിച്ച് 18,772 കോടി രൂപയിലെത്തി. ഈ കാലയളവിലെ നിക്ഷേപം 35.5 ശതമാനം ഉയർന്ന് 19,868 കോടി രൂപയായി.

നാലാം പാദത്തിലെ ബാങ്കിന്റെ മൊത്തവരുമാനം 33 ശതമാനം ഉയർന്ന് 1152 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ സമാന പാദത്തിൽ 868 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 34 ശതമാനം ഉയർന്ന് 649 കോടി രൂപയിൽ നിന്ന് 867 രൂപയായി. 

ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 6.26 ശതമാനം താഴ്ന്ന് 56.15 രൂപയിലെത്തി.

Tags:    

Similar News