നാലാം പാദത്തിൽ ദിവിസ് ലാബ്സിന് 538 കോടിയുടെ ലാഭം; 30 രൂപയുടെ ലാഭവിഹിതം

  • കമ്പനിയുടെ വരുമാനം 18 ശതമാനം വർധിച്ചു
  • എബിറ്റ്ഡ മാർജിൻ 31.7 ശതമാനമായി ഉയർന്നു

Update: 2024-05-25 12:01 GMT

ഇന്ത്യൻ ഫാർമ കമ്പനിയായ ദിവിസ് ലബോറട്ടറീസിന്റെ നാലാം പാദത്തിലെ അറ്റാദായം 67 ശതമാനം ഉയർന്ന് 538 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 321 കോടി രൂപയായിരുന്നു ലാഭം. 

ഈ കാലയളവിലെ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷത്തെ 1,951 കോടി രൂപയിൽ നിന്ന് 18 ശതമാനം വർധിച്ച് 2,303 കോടി രൂപയായി. ഓഹരിയൊന്നിന് 30 രൂപയുടെ അന്തിമ ലാഭവിഹിതം നൽകാനും ബോർഡ് അംഗീകാരം നൽകി.

നാലാം പാദത്തിലെ എബിറ്റ്ഡ (EBITDA) മുൻ വർഷത്തെ 473 കോടി രൂപയിൽ നിന്ന് 731 കോടി രൂപയായി ഉയർന്നു. എബിറ്റ്ഡ മാർജിൻ 25 ശതമാനത്തിൽ നിന്ന് 31.7 ശതമാനമായി ഉയർന്നു.

1990  സ്ഥാപിതമായ ദിവിസ് ലബോറട്ടറീസ് ജനറിക് എപിഐ, കസ്റ്റം സിന്തസിസ്, ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി കമ്പനിയാണ്. ഡോ മുരളി കെ ദിവിയാണ് കമ്പനിയുടെ പ്രധാന പ്രൊമോട്ടർ. ഡിവിസിന് CRAMS-ലും ജനറിക് എപിഐകളിലും ആഗോള സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹൃദ്രോഗം, ആൻ്റി-ഇൻഫ്ലമേറ്ററി, ക്യാൻസർ, കേന്ദ്ര നാഡീവ്യൂഹം എന്നിവയ്ക്കുള്ള ചികിത്സയും മരുന്നുകളും കമ്പനി നൽകുന്നു.

Tags:    

Similar News