ക്രോംപ്ടൺ ഗ്രീവ്സിൻറെ തണലിലേക്ക് 'ബട്ടർഫ്ലൈ' ചേക്കേറുന്നു, ഇനി രണ്ടല്ല ഒന്ന്

അടുത്ത സാമ്പത്തിക വർഷത്തിലെ നാലാം പാദത്തോടെ ലയനം പൂർത്തിയാകുന്നതിനുള്ള അനുമതി നാഷണൽ കമ്പനി ലോ ട്രിബ്യുണലിൽ (എൻസിഎൽടി) നിന്നും ലഭിച്ചു;

Update: 2023-03-27 07:13 GMT
crompton greaves and butterfly team up
  • whatsapp icon

പ്രമുഖ ഇലക്ട്രിക്കല്‍ എക്വിപ്‌മെന്റ്‌റ് കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സും, ഗൃഹോപകരണ ഉപകരണങ്ങളുടെ കമ്പനിയായ ബട്ടര്‍ഫ്ളൈ ഗാന്ധിമതിയും ലയന കരാറില്‍ ഏര്‍പ്പെട്ടു.

അടുത്ത സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തോടെ ലയനം പൂര്‍ത്തിയാകുന്നതിനുള്ള അനുമതി നാഷണല്‍ കമ്പനി ലോ ട്രിബ്യുണലില്‍ (എന്‍സിഎല്‍ടി) നിന്നും ലഭിച്ചു. ഇത് പ്രകാരം, ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ഓഹരികള്‍ കൈവശമുള്ള ഓഹരി ഉടമകള്‍ക്ക്, ഓരോ അഞ്ചു ഓഹരികള്‍ക്കും ക്രോംപ്ടണിന്റെ 22 ഓഹരികള്‍ ലഭിക്കും.

ലയനത്തിന് ശേഷം ബട്ടര്‍ഫ്ളൈ പൂര്‍ണമായും ക്രോംപ്ട്ടന്റെ ഭാഗമാകും. ലയനത്തിന് ശേഷം ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ഓഹരി ഉടമകള്‍ക്ക് സംയുക്ത സംരംഭത്തിന്റെ ഏകദേശം മൂന്ന് ശതമാനത്തോളം ഓഹരികള്‍ ലഭിക്കും.

വര്‍ദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വ്യവസായത്തില്‍, വൈവിധ്യമാര്‍ന്ന കഴിവുകളും വിപുലമായ അനുഭവവും ഉള്ള ജീവനക്കാരുടെ പങ്കാളിത്തത്തോടെ കൂടുതല്‍ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് രണ്ട് കമ്പനികളുടെയും മാനേജ്മെന്റ് വിശ്വസിക്കുന്നു.

കൂടാതെ, മൂലധനത്തിന്റെ കൂടുതല്‍ കാര്യക്ഷമമായ വിഹിതം കോര്‍പ്പറേറ്റ് ഘടന ലളിതമാക്കുന്നതിന് സഹായിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. വിപണിയില്‍ ഇന്ന് ബട്ടര്‍ഫ്ളൈ ഗാന്ധിമതിയുടെ ഓഹരികള്‍ ഇടിവിലാണ് വ്യപാരം ചെയ്യുന്നത്. ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലെക്ട്രിക്കല്‍സിന്റെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

Tags:    

Similar News