പാദഫലങ്ങളില്‍ നേട്ടം കൊയ്ത് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

    Update: 2024-01-19 11:25 GMT

    സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ (സിബിഐ) മൂന്നാം പാദത്തിലെ ലാഭം 57 ശതമാനം ഉയര്‍ന്ന് 718 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 458 കോടി രൂപ അറ്റാദായമാണ് നേടിയത്.

    കൂടാതെ,കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 7,636 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ മൊത്ത വരുമാനം 9,139 കോടി രൂപയായി ഉയര്‍ന്നതായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

    ബാങ്കിന്റെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 3,285 കോടി രൂപയില്‍ നിന്ന് 3,152 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് 8.85 ശതമാനത്തില്‍ നിന്ന് 2023 ഡിസംബര്‍ അവസാനത്തോടെ മൊത്തം വായ്പയുടെ 4.50 ശതമാനമായി കുറഞ്ഞു.

    അറ്റ നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തെ 2.09 ശതമാനത്തില്‍ നിന്ന് 1.27 ശതമാനമായി കുറഞ്ഞു.



    Tags:    

    Similar News