ബ്ലാക്ക് ബോക്സിന്റെ ഏകീകൃത അറ്റാദായം 40കോടി

  • മൂന്നാം പാദത്തിലെ ഏകീകൃത വരുമാനത്തില്‍ നേരിയ കുറവ്
  • മൂന്നാംപാദത്തിലെ നേട്ടങ്ങളില്‍ സന്തുഷ്ടരെന്ന് കമ്പനി അധികൃതര്‍

Update: 2024-02-09 12:03 GMT

ഐടി കമ്പനിയായ ബ്ലാക്ക് ബോക്സിന്റെ ഏകീകൃത അറ്റാദായം ഡിസംബര്‍ പാദത്തില്‍ 40.87 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 7.79 കോടി രൂപ ആയിരുന്നുവെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബ്ലാക്ക് ബോക്സിന്റെ ഏകീകൃത വരുമാനം ഒരു വര്‍ഷം മുമ്പുള്ള 1,671.71 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1,655.47 കോടി രൂപയില്‍ ഏതാണ്ട് ഫ്‌ലാറ്റ് ആയി തുടര്‍ന്നു.

'സാമ്പത്തികവര്‍ഷം 2024ന്റെ മൂന്നാം പാദത്തിലെയും ഒമ്പത് മാസങ്ങളിലെയും ഞങ്ങളുടെ നേട്ടങ്ങളില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ചെലവ് യുക്തിസഹമാക്കുന്നതിലും വര്‍ധിച്ച ഉല്‍പ്പാദനക്ഷമതയിലും ഞങ്ങള്‍ ഊന്നല്‍ നല്‍കിയതിനാല്‍ കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിനുകളും മൊത്തത്തിലുള്ള ലാഭവും ത്രൈമാസികമായും വര്‍ഷാവര്‍ഷം അടിസ്ഥാനമായും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്', ബ്ലാക്ക് ബോക്‌സ് ഹോള്‍ ടൈം ഡയറക്ടര്‍ സഞ്ജീവ് വര്‍മ പറഞ്ഞു.

ഈ പാദത്തില്‍ 50 മില്യണ്‍ ഡോളറിലധികം ഡീല്‍ വിജയങ്ങള്‍ നേടിയത്, കമ്പനിക്ക് ആത്മവിശ്വാസം നല്‍കുന്നതായി വര്‍മ കൂട്ടിച്ചേര്‍ത്തു.

വലിയ വരുമാനമുള്ള ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തങ്ങളുടെ തന്ത്രം ഫലം നല്‍കുന്നുണ്ട്. അതേസമയം പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുമുണ്ട്.

Tags:    

Similar News