ബന്ധന്‍ ബാങ്കിന്റെ മൂന്നാം പാദ ലാഭം ഇരട്ടിയായി

  • അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 733 കോടി രൂപയായി
  • ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം 4,840.94 കോടി രൂപയില്‍ നിന്ന് 5,210 കോടി രൂപയായി ഉയര്‍ന്നു
  • പലിശ വരുമാനം 4,665 കോടി രൂപയായി ഉയര്‍ന്നു

Update: 2024-02-09 13:47 GMT

ഡൽഹി: 2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയിലെ ബന്ധന്‍ ബാങ്ക് അറ്റാദായം ഇരട്ടിയായി വര്‍ധിച്ച് 733 കോടി രൂപയായി. പ്രധാന വരുമാനം മെച്ചപ്പെട്ടതാണ് നേട്ടമായത്.

കൊല്‍ക്കത്ത ആസ്ഥാനമായ ബാങ്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 291 കോടി രൂപ അറ്റാദായം നേടിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം കഴിഞ്ഞ വര്‍ഷം 4,840.94 കോടി രൂപയില്‍ നിന്ന് 5,210 കോടി രൂപയായി ഉയര്‍ന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പലിശ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 3,808 കോടി രൂപയില്‍ നിന്ന് 4,665 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ 2,080 രൂപയില്‍ നിന്ന് 2,530 കോടി രൂപയായി ഉയര്‍ന്നു.

അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 7.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍, മൊത്ത എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍) 7 ശതമാനമായി കുറഞ്ഞതോടെ ബാങ്ക് പുരോഗതി രേഖപ്പെടുത്തി.

എങ്കിലും, അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 1.9 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി ഉയര്‍ന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,541 കോടി രൂപയില്‍ നിന്ന് 684 കോടി രൂപയായി പ്രൊവിഷനുകള്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. എന്നാല്‍ മൂലധന പര്യാപ്തത അനുപാതം ഡിസംബര്‍ പാദത്തില്‍ 19.10 ശതമാനത്തില്‍ നിന്ന് 17.86 ശതമാനമായി കുറഞ്ഞു.

Tags:    

Similar News