അപ്പോളോ ടയേഴ്‌സ് അറ്റാദായം 167% ഉയർന്ന് 474 കോടി

  • പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 5% ഉയർന്നു
  • മൊത്തം വരുമാനം 6,305 കോടി രൂപ
;

Update: 2023-11-08 10:39 GMT
apollo tyres net profit up 167% to rs 474 cr
  • whatsapp icon

നടപ്പ് സാമ്പത്തിക വർഷം സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അപ്പോളോ ടയേഴ്‌സ് 474 കോടി രൂപയുടെ ഏകോപിത അറ്റാദായം രേഖപ്പെടുത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 179 കോടി രൂപയിൽ നിന്ന് 164 ശതമാനം ഉയർന്നതാണ്. ആദ്യ പാദത്തിലെ 397 കോടി രൂപയിൽ നിന്നും 19.5 ശതമാനം വർധിച്ചു. സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം മുൻ വർഷം രേഖപ്പെടുത്തിയ 5,956 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനം ഉയർന്ന് 6,280 കോടി രൂപയിലെത്തി.

ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത് എപിഎംഇഎ (ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) വിപണിയിൽ നിന്നാണ്. ഇത് ഏകദേശം 4,473 കോടി രൂപയോളമാണ്. യൂറോപ്പ് വിപണിയിൽ നിന്നും 1,819 കോടി രൂപയുടെ വരുമാനവും ലഭിച്ചു.

രണ്ടാം പാദത്തിലെ മൊത്തം വരുമാനം 6,305 കോടി രൂപയായി, മുൻ വർഷത്തെ 5,963 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 5.7 ശതമാനം ഉയർന്നതാണിത്. ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം വരുമാനം 6,280 കോടി രൂപയായിരുന്നു.

Tags:    

Similar News