അലംബിക് ഫാര്‍മ മൂന്നാംപാദ അറ്റാദായം 48% ഉയര്‍ന്ന് 180 കോടി
- ആഭ്യന്തര, കയറ്റുമതി വിപണികളിലെ മികച്ച വില്‍പ്പന തുണയായി
- മൂന്നാം പാദത്തിലെ അറ്റ വില്‍പ്പന 1,509 കോടി രൂപയില്‍ നിന്ന് 8 ശതമാനം വര്‍ധിച്ചു
- ഇന്ത്യ ബ്രാന്‍ഡഡ് ബിസിനസ്സിന് അടിവരയിടുന്നത് പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയായ പുരോഗതി
ന്യൂഡല്‍ഹി: 2023 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഏകീകൃത അറ്റാദായം 48 ശതമാനം വര്‍ധിച്ച് 180 കോടി രൂപയായി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ മികച്ച വില്‍പ്പന തുണയായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 122 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നാം പാദത്തിലെ അറ്റ വില്‍പ്പന 1,509 കോടി രൂപയില്‍ നിന്ന് 8 ശതമാനം വര്‍ധിച്ച് 1,631 കോടി രൂപയായതായി അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ ബ്രാന്‍ഡഡ് ബിസിനസ്സിന് അടിവരയിടുന്നത് പ്രധാന പ്രവര്‍ത്തനങ്ങളിലെ തുടര്‍ച്ചയായ പുരോഗതിയാണ്. സ്പെഷ്യാലിറ്റി, അനിമല്‍ ഹെല്‍ത്ത് സെഗ്മെന്റുകള്‍ അതിന്റെ ശക്തമായ പ്രകടനം തുടര്‍ന്നു. അതേസമയം, വെല്ലുവിളികള്‍ നേരിടുന്ന വിപണി സാഹചര്യങ്ങള്‍ക്കിടയിലും പ്രകടനം താരതമ്യേന തൃപ്തികരമായിരുന്നുവെന്ന് അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് എംഡി ഷൗനക് അമിന്‍ പറഞ്ഞു.