അദാനി എൻ്റർപ്രൈസസ് അറ്റാദായം 2 ഇരട്ടി വർധിച്ച് 1888 കോടി രൂപ
- വരുമാനം 6.5 ശതമാനം ഉയർന്നു
- എബിറ്റ്ഡ 3227.7 കോടി രൂപയായി റപോർട് ചെയ്തു
- എബിറ്റ്ഡ മാർജിൻ 11.4 ശതമാനമായി
അദാനി എൻ്റർപ്രൈസസ് നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 2.3 ഇരട്ടിയായി വർധിച്ച് 1888.4 കോടി രൂപയിലെത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം മുൻ വർഷത്തെ സമാന പാദത്തിലെ 26,612.2 കോടി രൂപയിൽ നിന്ന് 6.5 ശതമാനം ഉയർന്ന് 28,336.4 കോടി രൂപയായി.
മൂന്നാം പാദത്തിൽ, കമ്പനിയുടെ എബിറ്റ്ഡ (EBITDA) 3227.7 കോടി രൂപയായി റപോർട് ചെയ്തു. മുൻവർഷമിത് 1,629.2 കോടി രൂപയായിരുന്നു. എബിറ്റ്ഡ മാർജിൻ കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 6.1 ശതമാനത്തിൽ നിന്ന് മാർജിൻ 11.4 ശതമാനമായി മെച്ചപ്പെട്ടു.
മൊത്തത്തിലുള്ള എബിറ്റ്ഡയിലേക്ക് 45 ശതമാനവും വന്നിരിക്കുന്നത് ഗ്രീൻ ഹൈഡ്രജൻ ഇക്കോസിസ്റ്റം, വിമാനത്താവളങ്ങൾ, റോഡുകൾ എന്നിവ ഉൾപ്പെടുന്ന അദാനി എൻ്റർപ്രൈസസിൻ്റെ ബിസിനസുകളിൽ നിന്നാണ്.
എഇഎല്ലിൻ്റെ നിലവിലെ മൂല്യനിർണ്ണയം പ്രധാനമായും മൂന്ന് പ്രധാന വിഭാഗങ്ങളാൽ നിന്നാണെന്ന് വിദേശ ബ്രോക്കറേജ് സ്ഥാപനം അറിയിച്ചു: വിമാനത്താവളങ്ങൾ, റോഡുകൾ, അതിൻ്റെ പുതിയ ഊർജ്ജ ആവാസവ്യവസ്ഥ. ഇൻകുബേഷൻ ഘട്ടത്തിലുള്ള നിരവധി ബിസിനസ്സുകളും വരും വർഷങ്ങളിൽ സാമ്പത്തികമായി സംഭാവന ചെയ്യുമെന്നും, അവർ കൂട്ടിച്ചേർത്തു.
അദാനി എൻ്റർപ്രൈസസ് ഓഹരികൾ എൻഎസ്ഇ യിൽ 0.41 ശതമാനം ഉയർന്ന് 3154.85 രൂപയിൽ വ്യപാരം തുടരുന്നു.