മുത്തൂറ്റ് ഫിനാൻസിന് രണ്ടാം ക്വാർട്ടറില്‍ 984 കോടി അറ്റാദയം
- രണ്ടാം പാദത്തിൽ 14 ശതമാനം വളർച്ച
- സ്വർണ വായ്പ ഡിമാൻഡ് ശക്തമായി നിലനിറുത്തും
- ആദ്യ പകുതിയിൽ കമ്പനിയുടെ ലാഭം 18 ശതമാനം വർധിച്ച് 1,966 കോടി രൂപയായി
രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിൻ്റെ അറ്റാദായം രണ്ടാം പാദത്തിൽ 14 ശതമാനം ഉയർന്ന് 984 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 865 കോടി രൂപയായിരുന്നു. ഈ കാലയളവിൽ കമ്പനിയുടെ സംയോജിത അറ്റാദായം ലാഭം 902 കോടി രൂപയിൽ നിന്നും 1095 കോടി രൂപയായി.
മാനേജ്മെൻ്റിനു കീഴിലുള്ള മാനേജ് ചെയ്യുന്ന ആസ്തി നടപ്പു സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 24 ശതമാനം വർധിച്ച് 79493 കോടി രൂപയായി ഉയർന്നു. ഇത് മുൻ വർഷമിതേ കാലയളവിൽ 64356 കോടി രൂപയായിരുന്നു. ജൂല-സെപ്റ്റംബർ മാസത്തിലെ സംയോജിത വായ്പാ ആസ്തി 4 ശതമാനം വർധിച്ച് 2694 കോടി രൂപയായി ഉയർന്നു.
സ്വർണ വായ്പ, മൈക്രോഫിനാൻസ് ബ്രോക്കിംഗ്, ഭവന വായ്പ, ഇൻഷൂറൻസ് ബ്രോക്കിംഗ് ബിസിനസുകള്‍ എന്നിവയിൽ നിന്നാണ് ലാഭം വർധിച്ചത്. സ്വർണ വായ്പയിൽ ശക്തമായ നേതൃത്വം നിലനിർത്തുന്നതിലും മൈക്രോഫിനാൻസ്, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, ചെറുകിട ബിസിനസ് ലോണുകൾ, പ്രോപ്പർട്ടി ലോൺ, കോർപ്പറേറ്റ് ലോണുകൾ എന്നിവ ഉൾപ്പെടുന്ന സ്വർണേതര ബിസിനസ്സിൽ ക്രമാനുഗതമായ വളർച്ച കൈവരിക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, സ്വർണ്ണേതര ബിസിനസ്സിൻ്റെ അനുപാതം നിലവിലെ 13 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുത്തൂറ്റ് ഫിനാന്‍സ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
2023 -24 ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം വർധിച്ച് 1,966 കോടി രൂപയായി.സ്വർണ വായ്പ ഡിമാൻഡ് ശക്തമായി നിലനില്ക്കുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ സ്വർണ്ണ വായ്പ 10-15 ശതമാനം വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു.