കൊട്ടക് മഹീന്ദ്ര ബാങ്ക്; അറ്റാദായത്തില്‍ അഞ്ച് ശതമാനം വര്‍ധിന

  • ത്രൈമാസത്തില്‍ ബാങ്ക് നേടിയ പലിശ വരുമാനം 13,216 കോടി രൂപ
  • ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ കുറഞ്ഞു
  • ബാങ്കിന്റെ കിട്ടാക്കടത്തിലും വര്‍ധനയുണ്ടായി

Update: 2024-10-19 09:42 GMT

സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 5 ശതമാനം വര്‍ധിച്ച് 3,344 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 3,191 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 13,507 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 15,900 കോടി രൂപയായി ഉയര്‍ന്നതായി കൊട്ടക് മഹീന്ദ്ര ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ത്രൈമാസത്തില്‍ ബാങ്ക് നേടിയ പലിശ വരുമാനം 13,216 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,193 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ രണ്ടാം പാദത്തിലെ 6,297 കോടി രൂപയില്‍ നിന്ന് 7,020 കോടി രൂപയായി മെച്ചപ്പെട്ടു. 11 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്.

എന്നിരുന്നാലും, അറ്റ പലിശ മാര്‍ജിന്‍ (എന്‍ഐഎം) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 5.22 ശതമാനത്തില്‍ നിന്ന് 4.91 ശതമാനമായി കുറഞ്ഞു.

സെപ്റ്റംബര്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ഒരു വര്‍ഷം മുമ്പ് 1.72 ശതമാനത്തില്‍ നിന്ന് 1.49 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് കഴിഞ്ഞു. എന്നാല്‍ അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കില്‍ കിട്ടാക്കടം മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 0.37 ശതമാനത്തില്‍ നിന്ന് 0.43 ശതമാനമായി ഉയര്‍ന്നു.

ഏകീകൃത അടിസ്ഥാനത്തില്‍, ബാങ്ക് അറ്റാദായം 13 ശതമാനം വര്‍ധിച്ച് 5,044 കോടി രൂപയായി, രണ്ടാം പാദത്തില്‍ 4,461 കോടി രൂപയായി.

Tags:    

Similar News