ശോഭയുടെ അറ്റാദായത്തിൽ 22 ശതമാനം ഇടിവ്

  • മൊത്ത വരുമാനം 12.03 ശതമാനം ഉയർന്നു
  • മൊത്തം ചെലവുകളിൽ 14% വർദ്ധനവ്
  • 1007 വീടുകളുടെ നിർമാണം കമ്പനി ഈ കാലയളവിൽ പൂർത്തിയാക്കി
;

Update: 2023-11-07 09:28 GMT
22 percent decline in shobhas net profit
  • whatsapp icon

ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ശോഭ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 22 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.  രണ്ടാം പാദത്തിലെ സംയോജിത അറ്റാദായം മുൻ വർഷമിതേ കാലയളവിലെ 19.15 കോടിയിൽ നിന്ന് 14.95 കോടി രൂപയായി താഴ്ന്നു. രാജ്യത്തെ ആഡംബര അപ്പാർട്ടുമെന്റുകളുടെ മികച്ച ഡിമാൻഡിനെ തുടർന്ന് ഭൂമി വാങ്ങനുണ്ടായ ചെലവാണ്  അറ്റാദായത്തിലെ ഇടിവിന് കാരണമായി കമ്പനി കാണിക്കുന്നത്.

കമ്പനിയുടെ സംയോജിത മൊത്ത വരുമാനം 2023 -24 രണ്ടാം ക്വാർട്ടറില്‍ 12.03 ശതമാനം ഉയർന്ന് 773.64 കോടി രൂപയായി. മുന്‍ വർഷമിതേ പാദത്തിലിത് 690.58 കോടി രൂപയായിരുന്നു.

കഴിഞ്ഞ അഞ്ച് പാദങ്ങളിലെ വരുമാന വളർച്ച താരതമ്യം ചെയ്താല്‍ ഈ പാദത്തിലാണ് കമ്പനി ഏറ്റവും കുറഞ്ഞ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം ചെലവുകളിൽ 14 ശതമാനത്തിന്റെ വർദ്ധനവ് ഇതിന് കരണമായിട്ടുണ്ടെന്നു കമ്പനി അറിയിച്ചു. 

പ്രോപ്പർട്ടി കൺസൾട്ടിംഗ് സ്ഥാപനമായ അനറോക്ക് ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023-ലെ ആദ്യ ഒമ്പത് മാസത്തെ കണക്ക് സൂചിപ്പിക്കുന്നത് രാജ്യത്തെ ആഡംബര ഭവന വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 115 ശതമാനം വർദ്ധിച്ചുവെന്നാണ്. കോവിഡിനുശേഷമുണ്ടായ വലിയ വീടുകൾക്കായുള്ള ഡിമാൻഡും വർദ്ധിച്ചുവരുന്ന വരുമാനവും വാങ്ങുന്നവരെ വിലകൂടിയ അപ്പാർട്മെന്റുകളിലേക്ക് ആകർഷിക്കുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു.

ലക്ഷ്വറി വിഭാഗത്തില്‍ രണ്ടാം പാദത്തിൽ 172.4 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 48.1 വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.ചതുരശ്ര അടിക്ക് 10,223 രൂപയുടെ അടിസ്ഥാനത്തിൽ കമ്പനി 1,686,196 ചതുരശ്ര അടി വിൽപന നടത്തി. 1007 വീടുകളുടെ നിർമാണം കമ്പനി ഈ കാലയളവിൽ പൂർത്തിയാക്കി.

നിലവിൽ (നവംബർ-7, 2:45) ഓഹരികൾ 3.72 ശതമാനം താഴ്ന്ന് 757.05 വ്യാപാരം നടക്കുന്നു.

Tags:    

Similar News