അദാനി ഓഹരികൾ 52-ആഴ്ച താഴ്ചയിൽ കൂടുതൽ നഷ്ടത്തിലേക്ക്

അദാനി എന്റർപ്രൈസസിന്റെ ഓഹരി 20 ശതമാനം നഷ്ടത്തിൽ 1017 45 ൽ .

Update: 2023-02-03 06:45 GMT

മുംബൈ: അമേരിക്കൻ ഓഹരി വിപണി ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നതിനെ തുടർന്ന്, പ്രതിസന്ധികളിലേക്കു കൂപ്പുകുത്തിയ അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടേയും ഓഹരികൾ ഏഴാം ദിവസമായ ( ഫെബ്രുവരി 3 ) ഇന്നും വിപണിയിൽ മൂക്കുകുത്തി.

ഗ്രൂപ്പിന്റെ ഏറ്റവും വലിയ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിയിൽ 20 ശതമാനം നഷ്ടത്തിൽ 1017 45 വരെയെത്തി.

മറ്റു ഗ്രൂപ് കമ്പനികളായ അദാനി പോർട്സും, അദാനി ട്രാൻസ്മിഷനും, അദാനി ഗ്രീൻ എനർജി, 10 ശതമാനം വീതവും, അദാനി പൗറിനും , അദാനി ടോട്ടൽ ഗ്യാസിനും 5 ശതമാനം വീതവും, അദാനി വില്മറിന് , 4 . 99 ശതമാനവും , എൻ ഡി ടി വി ക്ക് 4 . 98 ശതമാനവും , എ സി സി ക്ക് 4 . 24 ശതമാനവും നഷ്ടം നേരിട്ടു.

അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നഷ്ടം നേരിട്ടെങ്കിലും, ബി എസ് ഇ യിൽ സെൻസെക്സ് 333 . 9 (0. 56 ശതമാനം ), പോയിന്റ് ഉയർന്നു 60266 .14 നാണു വ്യാപാരം നടന്നത്.

Tags:    

Similar News