ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിൽ ഒഡിഷ ഒന്നാമത്; കേരളം പതിനൊന്ന്
ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാകുന്നതിനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡിഷ ഒന്നാമതെത്തി. ഉത്തർപ്രദേശും, ആന്ധ്ര പ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ ഭക്ഷ്യ-പോഷകാഹാര സുരക്ഷയെക്കുറിച്ചുള്ള സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ കോൺഫറൻസിലാണ് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ '(NFSA ) ദേശീയ ഭക്ഷ്യ സുരക്ഷക്കായുള്ള സംസ്ഥാന റാങ്കിംഗ് സൂചിക' 2022 അവതരിപ്പിച്ചത്. പ്രത്യേക വിഭാഗത്തിൽ (വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ, ദ്വീപ് സംസ്ഥാനങ്ങൾ) ഒന്നാം റാങ്ക് നേടിയത് ത്രിപുരയാണ്. ഹിമാചൽ പ്രദേശും സിക്കിമുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. […]
ദേശീയ ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാകുന്നതിനുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡിഷ ഒന്നാമതെത്തി. ഉത്തർപ്രദേശും, ആന്ധ്ര പ്രദേശും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ ഭക്ഷ്യ-പോഷകാഹാര സുരക്ഷയെക്കുറിച്ചുള്ള സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ കോൺഫറൻസിലാണ് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ '(NFSA ) ദേശീയ ഭക്ഷ്യ സുരക്ഷക്കായുള്ള സംസ്ഥാന റാങ്കിംഗ് സൂചിക' 2022 അവതരിപ്പിച്ചത്.
പ്രത്യേക വിഭാഗത്തിൽ (വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ, ദ്വീപ് സംസ്ഥാനങ്ങൾ) ഒന്നാം റാങ്ക് നേടിയത് ത്രിപുരയാണ്. ഹിമാചൽ പ്രദേശും സിക്കിമുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
യഥാക്രമം ഒഡിഷ 0.836 ഉത്തർ പ്രദേശ് 0.797 , ആന്ധ്ര പ്രദേശ് 0.794 എന്നിങ്ങനെയാണ് സ്‌കോർ നേടിയിട്ടുള്ളത്.
കേരളം പതിനൊന്നാം സ്ഥാനത്താണ്.
സൂചിക നിലവിൽ പ്രധാനമായും ടിപിഡിഎസ് (ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) പ്രകാരമുള്ള പ്രവർത്തനങ്ങളിലൂടെയും സംരംഭങ്ങളിലൂടെയുമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) എത്രത്തോളം നടപ്പിലാക്കി എന്നതിനെ നിർണയിക്കുന്നത്.