സൗത്ത് ഇന്ത്യൻ ബാങ്ക്: വിപണി മൂല്യം 2 മാസത്തിൽ ഇരട്ടിച്ചു; ധനലക്ഷ്മി പുറകെ

  • ഒക്‌ടോബർ 14ന് 9.65 രൂപയിൽ വ്യാപാരം നടന്ന എസ്‌ഐബി ഓഹരി ഇന്ന്, ഡിസംബർ 14ന് 60 ദിവസത്തിനുള്ളിൽ 109.36 ശതമാനം ഉയർന്ന് 20.15 രൂപയിലാണ് ക്ലോസ് ചെയ്തത്
  • ഒക്‌ടോബർ 14 മുതൽ കഴിഞ്ഞ രണ്ട് മാസ കാലയളവിൽ ഫെഡറൽ ബാങ്ക് 4.76 ശതമാനം വളർച്ച രേഖപ്പെടുത്തി

Update: 2022-12-14 13:58 GMT

കൊച്ചി: ഇന്നത്തെ (ഡിസംബർ 14) വ്യാപാരം അവസാനിക്കുന്നതിന് മുമ്പ് ബാങ്ക് നിഫ്റ്റി അതിന്റെ റെക്കോഡ് ഉയർന്ന നിരക്കായ 44,151.80 ലെത്തിയിട്ട് 44049.10 ൽ അവസാനിച്ചു. ഫെഡറൽ ബാങ്കകട്ടെ തങ്ങളുടെ 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന പോയിന്റായ Rs139.95 നോടടുപ്പിച്ച് 136.55 രൂപയിലാണ് ക്ലോസ് ചെയ്തത്.

രസകരമെന്നു പറയട്ടെ, സൗത്ത് ഇന്ത്യൻ ബാങ്ക് (SIB) ഏതാനും ആഴ്ചകളായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒക്‌ടോബർ 14 ന് ശേഷം രണ്ട് മാസത്തിനുള്ളിൽ ബാങ്കിന്റെ വിപണി മൂലധനം (market capital) ഇരട്ടിയിലധികം വർധിച്ചു.

ഒക്‌ടോബർ 14ന് 9.65 രൂപയിൽ വ്യാപാരം നടന്ന എസ്‌ഐബി ഓഹരി ഇന്ന്, ഡിസംബർ 14ന്  60 ദിവസത്തിനുള്ളിൽ 109.36 ശതമാനം ഉയർന്ന് 20.15 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിന്റെ യാത്ര അത്യധികം ഉയർച്ചകളും തീവ്രതാഴ്ചകളും ഇല്ലാതെ ആയിരുന്നില്ല.

2020 മെയ് 29 വരെ 4.90 രൂപ വരെ കുറഞ്ഞ ഓഹരി 2018 ജനുവരി 08 ന് 32.90 രൂപയായി ഉയർന്നു.

ഈ കണക്കിൽ എസ്‌ഐ‌ബിയെ പിന്തുടരുന്ന ധനലക്ഷ്മി ബാങ്കും കഴിഞ്ഞ രണ്ട് മാസത്തിനിടെ വിപണി മൂല്യത്തിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ചു.

ഒക്‌ടോബർ 14 മുതൽ തൃശൂർ ആസ്ഥാനമായുള്ള ബാങ്കിന്റെ വിപണി മൂല്യം 96.68 ശതമാനം ഉയർന്ന് 301 കോടി രൂപയിൽ നിന്ന് 590 കോടി രൂപയായി ഉയർന്നു.

എന്നിരുന്നാലും, എസ്‌ഐ‌ബി, ധനലക്ഷ്മി എന്നിവയിൽ നിന്ന് വ്യത്യസ്തമായി, കേരളം ആസ്ഥാനമായുള്ള മറ്റ് രണ്ട് ബാങ്കുകളായ ഫെഡറൽ ബാങ്കിന്റെയും സിഎസ്‌ബി ബാങ്കിന്റെയും വിപണി മൂലധനത്തിൽ കണ്ട പ്രകടനം കഴിഞ്ഞ രണ്ട് മാസമായി അത്ര ഗംഭീരമായിരുന്നില്ല.

Full View

 ഫെഡറൽ ബാങ്ക്, സിഎസ്ബി ബാങ്ക്

ഒക്‌ടോബർ 14 മുതൽ കഴിഞ്ഞ രണ്ട് മാസ കാലയളവിൽ ഫെഡറൽ ബാങ്ക് 4.76 ശതമാനം വളർച്ച രേഖപ്പെടുത്തി. ഒക്‌ടോബർ 14 മുതൽ കഴിഞ്ഞ രണ്ട് മാസ കാലയളവിൽ അതിന്റെ വിപണി മൂലധനം 27,406 കോടി രൂപയിൽ നിന്ന് 28,710 കോടി രൂപയായി ഉയർന്നു.

മറുവശത്ത്, CSB ബാങ്കിന്റെ വിപണി മൂല്യം 6.86 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു - അവലോകന കാലയളവിൽ അത് 4,236 കോടി രൂപയിൽ നിന്ന് 4,527 കോടി രൂപയായി.

സൗത്ത് ഇന്ത്യൻ ബാങ്കിന്റേത് വളരെ വ്യത്യസ്തമായ ഒരു 'മാർക്കറ്റ്' കഥയാണ്.

ആയിരക്കണക്കിന് എസ്‌ഐ‌ബി നിക്ഷേപകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി 'നഷ്ടത്തിൽ കുളിച്ചു' മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിപണിയിൽ അവർക്ക് വമ്പിച്ച തുക നഷ്‌ടപ്പെട്ടു, വർഷങ്ങളായി അതിന്റെ ഓഹരി താഴ്ന്ന നിലകളിൽ നിന്ന് മുകളിലേക്ക് നോക്കാൻ വിസമ്മതിച്ചു നിൽക്കുകയായിരുന്നു.

ബാങ്കിന്റെ എല്ലാ തലങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് ഷെയർഹോൾഡർമാർ, വർഷങ്ങൾക്ക് മുമ്പ്, ഒരു ഷെയറൊന്നിന് 18 രൂപ വരെ ഉയർന്ന വിലയിൽ എപ്ലോയീസ് സ്റ്റോക് ഓപ്‌ഷൻ (ESOs) അവകാശങ്ങൾ വിനിയോഗിച്ചവരാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലെ ഓഹരി വിലയിലുണ്ടായ കുതിച്ചുചാട്ടം, മൂന്ന് വർഷത്തിലേറെയായി വിപണിയിൽ അനുഭവിച്ച നഷ്ടം (വളരെ ഉയർന്ന പുസ്തക മൂല്യം (BV) ഉണ്ടായിട്ടും) നികത്താനുള്ള അവസരമായി കണക്കാക്കാം.

ഇന്നത്തെ വിലയിൽ പോലും, എസ്‌ ഐ ബി-യുടെ ഓഹരി വെറും 0.73 മടങ്ങ് പ്രൈസ് ടു ബുക്ക് വാല്യൂവിൽ (P/B) വ്യാപാരം നടന്നിരിക്കുകയാണ്. 28 രൂപയ്ക്ക് അടുത്ത് വരുന്ന ബുക്ക് വാല്യൂ കണക്കിലെടുത്ത് അതിന്റെ ഓഹരി വില ഇനിയും വളരാൻ മതിയായ അവസരമുണ്ട് എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. .

കൂടാതെ, എസ്‌ഐ‌ബി ഓഹരി (ബുധനാഴ്‌ച) കുറഞ്ഞ 7.25 ന്റെ വില-വരുമാനത്തിന്റെ (PE) ഗുണിതത്തിൽ വ്യാപാരം നടന്നു; ഇത് ഈ മേഖലയിലെ ശരാശരിയായ 27.97-ൽ നിന്ന് വളരെ താഴെയാണ്. ഇത് സൈദ്ധാന്തികമായി ആ ഓഹരിയുടെ വളർച്ചാ സാധ്യതകളെ സൂചിപ്പിക്കുന്നു.

PB അല്ലെങ്കിൽ PE അനുപാതം ഒരു നിർണായക ബാരോമീറ്ററോ ഒരു ഷെയറിന്റെ അന്തർലീനമായ മൂല്യം നിർണ്ണയിക്കുന്ന ഏക അളവുകോലുകളോ അല്ല; എന്നാൽ, പലതിലും തീർച്ചയായും പ്രധാനപ്പെട്ട സൂചകങ്ങളാനിവയെന്ന് ഈ ഘട്ടത്തിൽ ഊന്നിപ്പറയാം.

Tags:    

Similar News