ആർഡി നിരക്ക് രണ്ടാം തവണയും ഉയർത്തി കൊട്ടക് മഹീന്ദ്ര ബാങ്ക്

ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത്. ഇതിനു മുൻപ് ഡിസംബർ 9 നാണ് റിക്കറിംങ് ​ഡിപ്പോസിറ്റുകളുടെ നിരക്കുയർത്തിയത്.

Update: 2022-12-28 06:32 GMT

മുംബൈ: കൊട്ടക് മഹീന്ദ്ര ബാങ്ക് റിക്കറിംങ് ​ഡിപ്പോസിറ്റുകളുടെ (ആർഡി) പലിശനിരക്കുയർത്തി. ഇതോടെ 15 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള ആർഡിയുടെ പലിശ നിരക്ക് പ്രതിവർഷം 7 ശതമാനമായി. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് ബാങ്ക് നിരക്കുയർത്തുന്നത്. ഇതിനു മുൻപ് ഡിസംബർ 9 നാണ് റിക്കറിംങ് ​ഡിപ്പോസിറ്റുകളുടെ നിരക്കുയർത്തിയത്.

കാലാവധിക്കനുസരിച്ച് ആർഡിയുടെ പലിശ നിരക്ക് 75 ബേസിസ് പോയിന്റ് വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. 6 മാസം, 12 മാസം, 15 മാസം, 18 മാസം, 21 മാസം എന്നിങ്ങനെ കാലാവധിയുള്ളവയ്ക്ക് നിരക്ക് വർധന ബാധകമാകും.

മുതിർന്ന പൗരന്മാർക്കുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേക കാലാവധി പൂർത്തിയാകുന്നതിന് ബാധകമാകുന്ന വർധന 50 ബേസിസ് പോയിന്റാണ് ഉയർത്തിയിട്ടുള്ളത്.

മുതിർന്ന പൗരന്മാർക്ക് 15 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകൾക്ക് പ്രതിവർഷം 7 .5 ശതമാനം വരെ പലിശ ലഭിക്കും.

കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ റെക്കറിംഗ് ഡെപ്പോസിറ്റുകളുടെ കാലാവധി ഏറ്റവും കുറഞ്ഞത് 6 മാസം മുതൽക്കാണ് ആരംഭിക്കുന്നത്. പരമാവധി 10 വർഷം വരെയാണ് കാലാവധി.


Tags:    

Similar News