എച്ച്ഡിഎഫ് സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തി

പുതുക്കിയ നിരക്ക് ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിലുണ്ട്.

Update: 2023-02-22 12:34 GMT

എച്ച്ഡിഎഫ് സി ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയർത്തി. ഇതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3 ദിവസം മുതൽ 10 വര്ഷം വരെയുള്ള കാലാവധിയിൽ  3 മുതൽ 7.10 ശതമാനം വരെയായി.

മുതിർന്ന പൗരന്മാർക്ക് 3 .50 മുതൽ 7.60 ശതമാനം വരെയായി. ഏഴു ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലാവധികളിലേക്ക് നിരക്കുകൾ വ്യത്യാസമുണ്ട്. പുതുക്കിയ നിരക്ക് ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിലുണ്ട്.

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനി മുതൽ 3 ശതമാനമാകും. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ. 46 ദിവസ്സം മുതൽ ആറു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമാണ്.

ആറു മാസം മുതൽ ഒൻപതു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇനി മുതൽ 5.75 ശതമാനം പലിശ ലഭിക്കും. ഒൻപതു മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് പലിശ. 15 മാസം മുതൽ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 7.10 ശതമാനമായി.

18 മാസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനവും പലിശ ലഭിക്കും.

മുതിർന്ന പൗരന്മാർക്ക് 15 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി മുതൽ 7.60 ശതമാനം പലിശ ലഭിക്കും.

Tags:    

Similar News