സംരംഭക വർഷം: 80,000 സംരംഭങ്ങൾ തുടങ്ങിയതായി വ്യവസായ മന്ത്രി
കൊല്ലം • സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്ന ലക്ഷ്യത്തോടെ തുടങ്ങി 7 മാസം പിന്നിട്ടപ്പോൾ 80,000 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ്. പദ്ധതിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ആരംഭിച്ച സുശ്രുത ആയുർവേദ ഹെൽത്ത് കെയർ സൊല്യൂഷൻസ് നൂതന സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി. 9 ഔഷധക്കൂട്ടുകൾ അടങ്ങിയ 'ആയൂർ പാദുക' ചെരുപ്പാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഔഷധക്കൂട്ടുകൾ അരച്ചുചേർത്ത് തുകലിൽ തേച്ചുപിടിപ്പിച്ചാണു ചെരുപ്പ് നിർമിക്കുന്നത്.
കൊല്ലം • സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി 'ഒരു വർഷം ഒരു ലക്ഷം സംരംഭം' എന്ന ലക്ഷ്യത്തോടെ തുടങ്ങി 7 മാസം പിന്നിട്ടപ്പോൾ 80,000 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ്.
പദ്ധതിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ആരംഭിച്ച സുശ്രുത
ആയുർവേദ ഹെൽത്ത് കെയർ സൊല്യൂഷൻസ് നൂതന സംരംഭത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു മന്ത്രി.
9 ഔഷധക്കൂട്ടുകൾ അടങ്ങിയ 'ആയൂർ പാദുക' ചെരുപ്പാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. ഔഷധക്കൂട്ടുകൾ അരച്ചുചേർത്ത് തുകലിൽ തേച്ചുപിടിപ്പിച്ചാണു ചെരുപ്പ് നിർമിക്കുന്നത്. വാതം, പ്രമേഹ രോഗികൾക്ക് ഇവ ഉപയോഗിക്കാം എന്നതാണു പ്രത്യേകത. കുട്ടികൾക്കായുള്ള ചെരുപ്പുകളുമുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴിലുള്ള വിവിധ സംരംഭ യൂണിറ്റുകളും മന്ത്രി സന്ദർശിച്ചു.