സ്വര്‍ണവിലയില്‍ വര്‍ധന: പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തിയിരുന്നു. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെ 38,280 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. ഒക്ടോബര്‍ 15 ആയപ്പോഴേയ്ക്കും പവന്റെ വില മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,960 […]

Update: 2022-10-26 23:54 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 37,680 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തിയിരുന്നു. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെ 38,280 രൂപയായിരുന്നു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്.

ഒക്ടോബര്‍ 15 ആയപ്പോഴേയ്ക്കും പവന്റെ വില മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 36,960 രൂപയിലെത്തി. ഇന്ന് വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 63.50 രൂപയായി. എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 508 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 67 പൈസ വര്‍ധിച്ച് 82.14 രൂപയിലെത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.15 എന്ന നിലയിലായിരുന്നു രൂപ. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്ന് 82.81ല്‍ എത്തിയിരുന്നു.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 95.89 യുഎസ് ഡോളറായിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ (രാവിലെ 10.30 പ്രകാരം) സെന്‍സെക്‌സ് 269.23 പോയിന്റ് വര്‍ധിച്ച് 59,813.19 ലും നിഫ്റ്റി 85.55 പോയിന്റ് നേട്ടത്തില്‍ 17,739.55 ലുമാണ് വ്യാപാരം നടത്തുന്നത്.

Tags:    

Similar News