സ്വര്‍ണം തിളങ്ങി: പവന് 600 രൂപ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 664 രൂപ വര്‍ധിച്ച് 41,024 രൂപയായിട്ടുണ്ട്. ഗ്രാമിന് 83 രൂപ വര്‍ധിച്ച് 5,128 രൂപയായി. വെള്ളി ഗ്രാമിന് 1.70 രൂപ വര്‍ധിച്ച് 63.20 രൂപയും. എട്ട് ഗ്രാമിന് 13.60 […]

Update: 2022-10-22 00:01 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 37,600 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 37,000 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 664 രൂപ വര്‍ധിച്ച് 41,024 രൂപയായിട്ടുണ്ട്. ഗ്രാമിന് 83 രൂപ വര്‍ധിച്ച് 5,128 രൂപയായി.

വെള്ളി ഗ്രാമിന് 1.70 രൂപ വര്‍ധിച്ച് 63.20 രൂപയും. എട്ട് ഗ്രാമിന് 13.60 രൂപ വര്‍ധിച്ച് 505.60 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയര്‍ന്ന് 82.75ല്‍ എത്തിയിരുന്നു.

ആഭ്യന്തര വിപണിയിലുണ്ടായ ഉണര്‍വാണ് രൂപയ്ക്കും നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.89 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 82.9ലേക്ക് താഴ്ന്നിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 93.50 യുഎസ് ഡോളറായിട്ടുണ്ട്.

Tags:    

Similar News