കെഎസ്എംയു നടത്തുന്ന 'ബിഗ് ഡെമോ ഡേ' ഒക്ടോബര്‍ 21 ന്
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ മാസം 21 നു നടത്താനിരിക്കുന്ന ഓണ്‍ലൈന്‍ എക്‌സിബിഷന്‍ 'ബിഗ് ഡെമോ ഡേ'യില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയുള്ള ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉത്പന്നങ്ങളൂം സേവനങ്ങളും അവതരിപ്പിക്കും. പതിനൊന്നു ഫിന്‍ടെക്ക് സ്ഥാപനങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളും സൊല്യുഷനുകളും എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. എയ്സ്വെര്‍ ഫിന്‍ടെക്ക് സര്‍വീസസ്, പിടിബിലിങ്ക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, ഇ വയര്‍സോഫ്റ്റ് ടെക്ക്, ട്രൈസ് അനലിറ്റിക്സ് സൊല്യൂഷന്‍, റിയഫൈ ടെക്നോളജീസ്, ക്ലബ് ആല്‍ഫാ […]
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഈ മാസം 21 നു നടത്താനിരിക്കുന്ന ഓണ്‍ലൈന്‍ എക്‌സിബിഷന്‍ 'ബിഗ് ഡെമോ ഡേ'യില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയുള്ള ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉത്പന്നങ്ങളൂം സേവനങ്ങളും അവതരിപ്പിക്കും. പതിനൊന്നു ഫിന്‍ടെക്ക് സ്ഥാപനങ്ങളാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കായി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളും സൊല്യുഷനുകളും എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.
എയ്സ്വെര്‍ ഫിന്‍ടെക്ക് സര്‍വീസസ്, പിടിബിലിങ്ക് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, ഇ വയര്‍സോഫ്റ്റ് ടെക്ക്, ട്രൈസ് അനലിറ്റിക്സ് സൊല്യൂഷന്‍, റിയഫൈ ടെക്നോളജീസ്, ക്ലബ് ആല്‍ഫാ ടെക്നോളജീസ്, ഫിന്‍സള്‍ റിസോഴ്‌സസ്, ചില്ലാര്‍ പേമെന്റ് സൊല്യൂഷന്‍സ്, പിക്‌സ് ഡൈനാമിക്‌സ്, തുടങ്ങിയവയാണ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍.
ബിസിനസ് അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ 'ബിഗ് ഡെമോ ഡേ' സഹായിക്കും. കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, പങ്കാളികള്‍, ബാങ്കുകള്‍, എംഎസ്എംഇകള്‍, എന്നിവരുടെ മുന്നില്‍ ബിസിനസ്സ് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവസരമാണ് എക്സ്പോ നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.