അമേരിക്ക നേതൃത്വം നല്‍കുന്ന വ്യാപാര ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

ലോസ് ഏയ്ഞ്ചല്‍സ്: അമേരിക്ക നേതൃത്വം നല്‍കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡോ പെസഫിക്ക് ഇക്കണോമി ഫ്രെയിംവര്‍ക്കിന്റെ  (ഐപിഇഎഫ്) വ്യാപാര ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി. പരിസ്ഥിതി, തൊഴില്‍, പൊതു സംഭരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചയില്‍ ഇതുവരെ അംഗരാജ്യങ്ങളുമായി സമവായം ഉണ്ടായിട്ടില്ലാത്തതിനാല്‍ ഐപിഇഎഫിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഐപിഇഎഫിലെ വ്യാപാര രീതിയുമായി ഇടപഴകുന്നത് ഇന്ത്യ തുടരുമെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖകള്‍ തീരുമാനിക്കുന്നത് വരെ കാത്തിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. 'വികസ്വര […]

Update: 2022-09-10 06:15 GMT
ലോസ് ഏയ്ഞ്ചല്‍സ്: അമേരിക്ക നേതൃത്വം നല്‍കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്‍ഡോ പെസഫിക്ക് ഇക്കണോമി ഫ്രെയിംവര്‍ക്കിന്റെ (ഐപിഇഎഫ്) വ്യാപാര ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്മാറി. പരിസ്ഥിതി, തൊഴില്‍, പൊതു സംഭരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചയില്‍ ഇതുവരെ അംഗരാജ്യങ്ങളുമായി സമവായം ഉണ്ടായിട്ടില്ലാത്തതിനാല്‍ ഐപിഇഎഫിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഐപിഇഎഫിലെ വ്യാപാര രീതിയുമായി ഇടപഴകുന്നത് ഇന്ത്യ തുടരുമെന്നും ചര്‍ച്ചയുമായി ബന്ധപ്പെട്ട അന്തിമ രൂപരേഖകള്‍ തീരുമാനിക്കുന്നത് വരെ കാത്തിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ, വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
'വികസ്വര രാജ്യങ്ങളോട്, എന്തെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുമോയെന്നും അംഗരാജ്യങ്ങള്‍ക്ക് എന്ത് പ്രയോജനങ്ങള്‍ ലഭിക്കുമെന്നും ഞങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഞങ്ങളുടെ സ്വന്തം ഡിജിറ്റല്‍ ചട്ടക്കൂടുകളും നിയമങ്ങളും, പ്രത്യേകിച്ച് സ്വകാര്യതയും ഡാറ്റയും സംരക്ഷണവും ഉറപ്പാക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍,' ഗോയല്‍ പറഞ്ഞു.
വ്യാപാരം, വിതരണ ശൃംഖല, ശുദ്ധമായ സമ്പദ്വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഐപിഇഎഫിന്റെ നയങ്ങളില്‍ കൂട്ടായ്മയിലെ മറ്റ് 13 രാജ്യങ്ങളും അനുകൂലിച്ചിട്ടുണ്ട്. യുഎസും ഇന്തോ-പസഫിക് മേഖലയിലെ മറ്റ് പങ്കാളി രാജ്യങ്ങളും സംയുക്തമായി ഈ വര്‍ഷം മെയ് 23നാണ് ഐപിഇഎഫ് ആരംഭിച്ചത്. ടോക്കിയോയില്‍ ആയിരുന്നു കൂട്ടായ്മയുടെ ആരംഭം. ഐപിഇഎഫിലെ 14 രാജ്യങ്ങളാണ് ആഗോള ജിഡിപിയുടെ 40 ശതമാനവും ആഗോള ചരക്ക് സേവന വ്യാപാരത്തിന്റെ 28 ശതമാനവും പ്രതിനിധീകരിക്കുന്നത്. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അമേരിക്കയുമാണ് ഐപിഇഎഫിലെ അംഗങ്ങള്‍.
Tags:    

Similar News