സ്വര്‍ണവിലയില്‍ ഇടിവ്: പവന് 280 രൂപ കുറഞ്ഞു
കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,760 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തിയിരുന്നു (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,795 രൂപയായി. വെള്ളി വില ഗ്രാമിന് 65 രൂപയാണ്. എട്ട് ഗ്രാമിന് 520 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് […]
കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 38,080 രൂപയായി (22 കാരറ്റ്). ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,760 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 320 രൂപ വര്‍ധിച്ച് 38,360 രൂപയില്‍ എത്തിയിരുന്നു (22 കാരറ്റ്). ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4,795 രൂപയായി.
വെള്ളി വില ഗ്രാമിന് 65 രൂപയാണ്. എട്ട് ഗ്രാമിന് 520 രൂപയാണ് ഇന്ന് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 79.52ല്‍ എത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് വില ഉയരുന്നതും രാജ്യത്തേക്ക് വിദേശ നിക്ഷേപം കൂടുതലായി എത്തുന്നതുമാണ് രൂപയ്ക്ക് നേട്ടമാകുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 96.01 ഡോളറാണ് വില.