പേടിഎം പണി മുടക്കി, പ്രശ്‌നം പരിഹരിച്ചെന്ന് കമ്പനി
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎം പ്രവര്‍ത്തന രഹിതമായി മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്ന് കമ്പനി. ഇന്നു രാവിലെ മുതല്‍ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ പരാതി ഉയരാന്‍ തുടങ്ങി. പേടിഎം ആപ്പിലേക്കും വെബ് സൈറ്റിലേക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നിലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു. മിക്ക പരാതികളും ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നിരവധി നഗരങ്ങളില്‍ നിന്നാണ് വന്നത്. വൈകാതെ തന്നെ കമ്പനി പ്രശ്നം പരിഹരിക്കാനുള്ള […]
പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പായ പേടിഎം പ്രവര്‍ത്തന രഹിതമായി മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിച്ചുവെന്ന് കമ്പനി. ഇന്നു രാവിലെ മുതല്‍ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ പരാതി ഉയരാന്‍ തുടങ്ങി.
പേടിഎം ആപ്പിലേക്കും വെബ് സൈറ്റിലേക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നിലെന്ന് ഉപഭോക്താക്കള്‍ അറിയിച്ചു. മിക്ക പരാതികളും ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നിരവധി നഗരങ്ങളില്‍ നിന്നാണ് വന്നത്. വൈകാതെ തന്നെ കമ്പനി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് പേടിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. മണിക്കൂറുകള്‍ക്കകം തന്നെ പ്രശ്‌നം പരിഹരിച്ചുവെന്നും കമ്പനി ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ പേയ്മെന്റ് സംവിധാനവും ഡിജിറ്റല്‍ വാലറ്റ് കമ്പനിയുമാണ് പേടിഎം. നോയിഡയിലാണ് പേടിഎമ്മിന്റെ ആസ്ഥാനം. പേടിഎമ്മിന്റെ വേര്‍ഷനുകള്‍ നിലവില്‍ 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്. മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍, യാത്ര, സിനിമകള്‍, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓണ്‍ലൈന്‍ ഉപയോഗ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.