വീട്ടിലെ എല്ലാ വാഹനങ്ങള്‍ക്കും ഇനി ഒറ്റ പോളിസി, നേട്ടങ്ങള്‍ അനവധിയാണ്
നിലവില്‍ നിങ്ങള്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്? ഇവയെ ഒറ്റ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയിലാക്കാനായാല്‍ എങ്ങിനെയിരിക്കും? ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദേശമനുസരിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇനിമുതല്‍ വീട്ടിലുള്ള എല്ലാ വാഹനങ്ങളെയും ഒരു ഫ്‌ളോട്ടിംഗ് പോളിസിയ്ക്ക് കീഴിലേക്ക് മാറ്റാം. അതായത് വീട്ടിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും കൂടി ഒറ്റ പോളിസി മതിയാകും. നിരവധി വാഹനങ്ങള്‍ ഒരു വീട്ടില്‍ സ്ഥാനം പിടിച്ചതോടെ ഇതിന്റെയെല്ലാം ഇന്‍ഷൂറന്‍സ് പുതുക്കലും തീയതി ഓര്‍ത്തുവയ്ക്കലും വലിയ പാടാണ്. വാഹനമായതുകൊണ്ട് ഇന്‍ഷൂറന്‍സ് ഇല്ലാതെ പുറത്തിറാക്കാനും […]
നിലവില്‍ നിങ്ങള്‍ എത്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്? ഇവയെ ഒറ്റ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയിലാക്കാനായാല്‍ എങ്ങിനെയിരിക്കും? ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ നിര്‍ദേശമനുസരിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇനിമുതല്‍ വീട്ടിലുള്ള എല്ലാ വാഹനങ്ങളെയും ഒരു ഫ്‌ളോട്ടിംഗ് പോളിസിയ്ക്ക് കീഴിലേക്ക് മാറ്റാം. അതായത് വീട്ടിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും കാറുകള്‍ക്കും കൂടി ഒറ്റ പോളിസി മതിയാകും.
നിരവധി വാഹനങ്ങള്‍ ഒരു വീട്ടില്‍ സ്ഥാനം പിടിച്ചതോടെ ഇതിന്റെയെല്ലാം ഇന്‍ഷൂറന്‍സ് പുതുക്കലും തീയതി ഓര്‍ത്തുവയ്ക്കലും വലിയ പാടാണ്. വാഹനമായതുകൊണ്ട് ഇന്‍ഷൂറന്‍സ് ഇല്ലാതെ പുറത്തിറാക്കാനും ധൈര്യമുണ്ടാകില്ല. ഈ അവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി. ഭാര്യയും ഭര്‍ത്താവും കുട്ടികളും ഉപയോഗിക്കുന്നതടക്കം നിരവധി വാഹനങ്ങള്‍ ഇന്ന് സാധാരണ വീടുകളില്‍ വരെയുണ്ട്. ഇതെല്ലാം ഒറ്റ പോളിസിയിലേക്ക് കൊണ്ടുവരികയാണ് പുതിയ നീക്കത്തിലൂടെ. മുമ്പ് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ചില സ്വകാര്യ കമ്പനികള്‍ ഇത് ചെയ്തിരുന്നു.
എന്താണ് ഫ്ളോട്ടര്‍ പോളിസി?
സാധാരണയിൽ കവിഞ്ഞ കവറേജ് നല്‍കുന്ന പോളിസികളാണിവ. വീട്ടിലെ ആഭരണങ്ങള്‍ മുതല്‍ ഏതു വസുതുക്കളെയും ഫ്ളോട്ടര്‍ പോളിസി കവറേജ് പരിധിയിലാക്കും.
ഫ്ളോട്ടര്‍ മോട്ടോര്‍ പോളിസി
ഒന്നിലധികം വാഹനങ്ങളെ ഒറ്റ പോളിസി കവര്‍ ചെയ്യും. സാധാരണ പോളിസികളെ പോലെ വാഹനത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഇതിന്റെ പരിധിയില്‍ വരും. എല്ലാ വാഹനങ്ങൾക്കും ഒരു പോലെയാവില്ല പ്രീമിയം എന്നതാണ് ഇവിടത്തെ പ്രത്യേകത. വാഹനങ്ങളുടെ ഉപയോഗമനുസരിച്ചാകും പ്രീമയം തുക നിശ്ചയിക്കുക. കൂടുതൽ ഒാടിയാൽ ഉയർന്ന പ്രീമിയം. വെറുതെ കിടക്കുന്നതാണെങ്കില്‍ പ്രീമിയം കുറയും.
ആപ്പ്
ആപ്പ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ പോളിസി ഉടമയ്ക്ക് പുതിയതായി വാഹനങ്ങളെ ഇതിലേക്ക് ചേര്‍ക്കാനും ആവശ്യമില്ലെന്ന് തോന്നിയാല്‍ ഒഴിവാക്കാനുമാകും. ഇനി ഇന്‍ഷൂറന്‍സ് കവര്‍ വേണ്ട എന്നാണ് തീരുമാനമെങ്കില്‍ ഇത് സ്വിച്ച് ഓഫ് ചെയ്യുകയുമാവാം. (ഇത്തരത്തിലാണ് 2020 ല്‍ ഈ പദ്ധതി വിഭാവനം ചെയ്തിരുന്നത്)
കാശു കുറയും
രണ്ട് കാറും ഒരു ടൂവീലറുമാണ് വീട്ടിലുള്ളതെങ്കില്‍ നിലവില്‍ വ്യത്യസ്ത കമ്പനികളുടെ പോളിസികളാകും എടുത്തിട്ടുണ്ടാവുക. ഫ്‌ളോട്ടിംഗ് പോളിസിയാകുമ്പോള്‍ പ്രീമിയത്തന്റെ കാര്യത്തില്‍ വിലപേശല്‍ നടത്തി പരമാവധി നേട്ടം ഉണ്ടാക്കാം. പല പോളിസികളുടെ കാര്യത്തിനായി പലനാളുകള്‍ ചെലവഴിക്കേണ്ടി വരില്ല. ഇപ്പോള്‍ പലരും വാഹനങ്ങളുടെ പോളിസി പുതുക്കുന്ന തീയതി മറക്കാറുണ്ട്. അപ്രതീക്ഷിതമായി പിടക്കപ്പെടുമ്പോഴാകും ഇത് അറിയുന്നത് തന്നെ. പിന്നീട് വാഹനവുമായി ഇന്‍ഷുറന്‍സ് ഓഫീസില്‍ ചെന്ന് ബോധ്യപ്പെടുത്തി വേണം ഇന്‍ഷുറന്‍സ് പുതുക്കാന്‍. ഇവിടെ എല്ലാ വാഹനങ്ങളും ഒറ്റ ഫ്‌ളോട്ടിംഗ് പോളിസിയില്‍ ബന്ധിപ്പിച്ചതിനാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ല. മറ്റ് സാധാരണ പോളിസികളിലെന്നപോലുള്ള നോക്ലൈയിം ബോണസ് അടക്കമുളള ആനുകൂല്യങ്ങള്‍ ഇവിടെയും ലഭ്യമാണ്.