ശമ്പളം എടുക്കാന്‍ പറ്റുന്നില്ല: ഉപഭോക്താക്കള്‍ക്ക് എസ്ബിഐ വക 'വെള്ളിടി'

  ശമ്പളവിതരണം നടക്കുന്ന സമയത്തുള്ള എസ്ബിഐയുടെ അപ്രതീക്ഷിത നീക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ഉപഭോക്താക്കള്‍. ജൂലൈ 1 മുതല്‍ കെവൈസി പുതുക്കാത്ത പല ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐ മരവിപ്പിച്ചു. ബാങ്കിന്റെ ലോഗിന്‍ പോര്‍ട്ടലില്‍ നേരത്തെ അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും എടിഎമ്മിലോ ഓണ്‍ലൈനിലോ ഇടപാട് നടത്താന്‍ ശ്രമിക്കുമ്പോള്‍ കെവൈസി പുതുക്കുന്നത് സംബന്ധിച്ച സന്ദേശമാണ് വരുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകളില്‍ ഒരുതരത്തിലുള്ള ഇടപാടുകളും ഇപ്പോള്‍ നടത്താന്‍ സാധിക്കുന്നില്ല. രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടി വരുന്നതിനാല്‍ കെവൈസി പതിവായി […]

Update: 2022-07-05 04:44 GMT

 

ശമ്പളവിതരണം നടക്കുന്ന സമയത്തുള്ള എസ്ബിഐയുടെ അപ്രതീക്ഷിത നീക്കം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് ഉപഭോക്താക്കള്‍. ജൂലൈ 1 മുതല്‍ കെവൈസി പുതുക്കാത്ത പല ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്‍ പൊതുമേഖലാ ബാങ്കായ എസ്ബിഐ മരവിപ്പിച്ചു. ബാങ്കിന്റെ ലോഗിന്‍ പോര്‍ട്ടലില്‍ നേരത്തെ അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ലെന്നും എടിഎമ്മിലോ ഓണ്‍ലൈനിലോ ഇടപാട് നടത്താന്‍ ശ്രമിക്കുമ്പോള്‍ കെവൈസി പുതുക്കുന്നത് സംബന്ധിച്ച സന്ദേശമാണ് വരുന്നതെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകളില്‍ ഒരുതരത്തിലുള്ള ഇടപാടുകളും ഇപ്പോള്‍ നടത്താന്‍ സാധിക്കുന്നില്ല.

രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടി വരുന്നതിനാല്‍ കെവൈസി പതിവായി പുതുക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം പത്തുവര്‍ഷത്തിലൊരിക്കലാണ് കെവൈസി പുതുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഉപഭോക്താക്കൾ ഉൾപ്പെടുന്ന റിസ്ക് കാറ്റഗറി അനുസരിച്ച് രണ്ട് വര്‍ഷത്തിലൊരിക്കൽ വരെ കെവൈസി പുതുക്കേണ്ടതുണ്ട്.

കോവിഡ് നിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് മിക്ക ആളുകളും ബാങ്കുകളിലേക്ക് നേരിട്ടെത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഒട്ടേറെ അക്കൗണ്ടുകളില്‍ കെവൈസി പുതുക്കിയിട്ടില്ല. കെവൈസി പുതുക്കാത്തതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഏവരും ബാങ്കുകളെ സമീപിച്ച് കെവൈസി പുതുക്കണമെന്നും അധികൃതര്‍ പറയുന്നു.

 

Similar News