'ബ്രൗസര്‍ ആശാന്‍' കളരി വിടുന്നു, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ചരിത്രത്തിലേക്ക്

ബ്രൗസിംഗ് എന്നത് എന്താണെന്ന് ഏവരേയും പഠിപ്പിച്ച ജാലകം. മൈക്രോ സോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് നാമേവരും ആദ്യം ഉപയോഗിച്ച ബ്രൗസര്‍. എന്തിനും ഒരു അവസാനം ഉണ്ടാകും എന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ കാര്യത്തിലും സംഭവിക്കുകയാണ്. 27 വര്‍ഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടച്ചുപൂട്ടുകയാണെന്ന് കമ്പനി അറിയിച്ചു. 90കളുടെ അവസാനവും 2000ത്തിന്റെ തുടക്കത്തിലുമായി വീടുകളിലും സ്‌കൂളുകളിലും ഇന്റര്‍നെറ്റിന്റെ പുതുവെളിച്ചം പകര്‍ന്ന ബ്രൗസര്‍ ഇനി നൊസ്റ്റാള്‍ജിയ. ലോകത്തെ ആദ്യ ജനകീയ ബ്രൗസര്‍ എന്ന വിശേഷണം ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് അനുയോജ്യമാണെന്ന് നിസ്സംശയം […]

Update: 2022-06-14 07:50 GMT

ബ്രൗസിംഗ് എന്നത് എന്താണെന്ന് ഏവരേയും പഠിപ്പിച്ച ജാലകം. മൈക്രോ സോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് നാമേവരും ആദ്യം ഉപയോഗിച്ച ബ്രൗസര്‍. എന്തിനും ഒരു അവസാനം ഉണ്ടാകും എന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ കാര്യത്തിലും സംഭവിക്കുകയാണ്. 27 വര്‍ഷത്തെ സേവനത്തിന് ശേഷം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അടച്ചുപൂട്ടുകയാണെന്ന് കമ്പനി അറിയിച്ചു. 90കളുടെ അവസാനവും 2000ത്തിന്റെ തുടക്കത്തിലുമായി വീടുകളിലും സ്‌കൂളുകളിലും ഇന്റര്‍നെറ്റിന്റെ പുതുവെളിച്ചം പകര്‍ന്ന ബ്രൗസര്‍ ഇനി നൊസ്റ്റാള്‍ജിയ. ലോകത്തെ ആദ്യ ജനകീയ ബ്രൗസര്‍ എന്ന വിശേഷണം ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് അനുയോജ്യമാണെന്ന് നിസ്സംശയം പറയാം.

1995ലാണ് വെബ് ബ്രൗസര്‍ ആദ്യമായി പുറത്തിറങ്ങിയത്. ആഡ് ഓണ്‍ പാക്കേജ് പ്ലസിന്റെ ഭാഗമായാണ് ഇത് ഇറക്കിയത്. ഇതിന് ശേഷം ഇറക്കിയ വേര്‍ഷനുകള്‍ സൗജന്യ ഡൗണ്‍ലോഡ് അല്ലെങ്കില്‍ ഇന്‍-സര്‍വീസ് പായ്ക്കുകളായി ലഭ്യമായിരുന്നു. വിന്‍ഡോസ് 95-ന്റെ യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാവിന്റെ സേവന റിലീസുകളിലും വിന്‍ഡോസിന്റെ പിന്നീടുള്ള പതിപ്പുകളിലും ഉള്‍പ്പെടുത്തി. 2003-ല്‍ 95ശതമാനം ഉപയോഗ പങ്കാളിത്തത്തോടെ ബ്രൗസര്‍ ഈ ശ്രേണിയില്‍ മുന്‍നിരയിലെത്തി. എന്നാല്‍ ഇത് അധികകാലം നീണ്ടു നിന്നില്ല.

പല ടെക്ക് കമ്പനികളും പുതിയ ബ്രൗസറുകള്‍ ഇറക്കിയതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലേററിനുള്ള ആവശ്യകത കുറഞ്ഞു. പുതിയ ബ്രൗസറായ മൈക്രോസോഫ്റ്റ് എഡ്ജിന് അനുകൂലമായി ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ നുള്ള പുതിയ ഫീച്ചര്‍ വികസനം 2016-ല്‍ നിര്‍ത്തലാക്കി. എന്നാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സാവധാനം നിര്‍ത്തലാക്കാന്‍ മെക്രോസോഫ്റ്റ് തീരുമാനമെടുത്തത് ഇതാദ്യമാണ്. 2021 ഓഗസ്റ്റ് 17-ന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ നുള്ള പിന്തുണ മൈക്രോസോഫ്റ്റ് 365 അവസാനിപ്പിച്ചിരുന്നു.

ഇന്റര്‍നെറ്റ് എക്‌സ്പ്ലോററിന് പിന്‍ഗാമിയായി മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ 2015 മാര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. വിന്‍ഡോസ് 10 ഓഎസില്‍ എക്‌സ്‌പ്ലോററിന് പകരം ഡിഫോള്‍ട്ട് ബ്രൗസറായി എഡ്ജ് സ്ഥാനം പിടിക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 ആണ് ഈ ബ്രൗസറിന്റെ അവസാന പതിപ്പ്. 2013 ഒക്ടോബറിലാണ് ഇത് അവതരിപ്പിച്ചത്. വിന്‍ഡോസ് 8.1 ലും വിന്‍ഡോസ് 7 ലും ഇത് ഉള്‍പ്പെടുത്തിയിരുന്നു. വിന്‍ഡോസ് 10 ല്‍ 2020 ലാണ് എക്‌സ്‌പ്ലോററിന്റെ ഏറ്റവും ഒടുവിലത്തെ അപ്‌ഡേറ്റ് വരുന്നത്. വിന്‍ഡോസ് 11 ലുള്ള പുതിയ കംപ്യൂട്ടുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നില്ല. പകരം മൈക്രോ സോഫ്റ്റ് എഡ്ജ് മാത്രമാണുള്ളത്. എങ്കിലും എഡ്ജ് ബ്രൗസറില്‍ ഒരു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മോഡ് ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News