പണപ്പെരുപ്പത്തിന് മുന്നില്‍ ക്രിപ്‌റ്റോയും തളരുന്നു

ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ക്രിപ്‌റ്റോ കറന്‍സികളും വന്‍ ഭീഷണി നേരിടുകയാണ്. ടെറ ലൂണയൂടെ മൂല്യമിടിവ് ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സികള്‍ കഷ്ടിച്ച് കരകയറി വരുന്നതിനിടയിലാണ് ഇവയുടെ മൂല്യം വീണ്ടും ഇടിയുന്നത്. ഇന്ന് ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറിന് താഴെയെത്തി. 29,323.42 ഡോളറാണ് (3.02 ശതമാനം) ഇന്ന് ബിറ്റ്‌കോയിനിന്റെ മൂല്യം. എഥറിയത്തിന്റെ മൂല്യം 1,980.33 ഡോളറിലെത്തി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള ക്രിപ്‌റ്റോ മാര്‍ക്കറ്റ് വോള്യം 37.22 ശതമാനം ഉയര്‍ന്ന് 84 ബില്യണ്‍ ഡോളറിലെത്തിയെന്നും […]

Update: 2022-05-24 07:44 GMT

ആഗോളതലത്തില്‍ പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ക്രിപ്‌റ്റോ കറന്‍സികളും വന്‍ ഭീഷണി നേരിടുകയാണ്. ടെറ ലൂണയൂടെ മൂല്യമിടിവ് ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും ക്രിപ്‌റ്റോ കറന്‍സികള്‍ കഷ്ടിച്ച് കരകയറി വരുന്നതിനിടയിലാണ് ഇവയുടെ മൂല്യം വീണ്ടും ഇടിയുന്നത്. ഇന്ന് ബിറ്റ്‌കോയിനിന്റെ മൂല്യം 30,000 ഡോളറിന് താഴെയെത്തി. 29,323.42 ഡോളറാണ് (3.02 ശതമാനം) ഇന്ന് ബിറ്റ്‌കോയിനിന്റെ മൂല്യം.

എഥറിയത്തിന്റെ മൂല്യം 1,980.33 ഡോളറിലെത്തി. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള ക്രിപ്‌റ്റോ മാര്‍ക്കറ്റ് വോള്യം 37.22 ശതമാനം ഉയര്‍ന്ന് 84 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബിനാന്‍സ് കോയിനിന്റെ (ബിഎന്‍ബി) മൂല്യം 1.89 ശതമാനം വര്‍ധിച്ച് 325 ഡോളറിലെത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ബിഎന്‍ബിയുടെ മൂല്യത്തില്‍ 8.26 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. എക്‌സ്ആര്‍പി കോയിനിന്റെ മൂല്യം 24 മണിക്കൂറിനിടെ 2.33 ശതമാനം ഇടിഞ്ഞ് 0.4106 ഡോളറിലെത്തി.

ഏഴ് ദിവസത്തിനിടെ എക്‌സ്ആര്‍പിയുടെ മൂല്യത്തില്‍ 4.38 ശതമാനം ഇടിവാണുണ്ടായത്. സോളാനാ കോയിനിന്റെ മൂല്യം 4.66 ശതമാനം ഇടിഞ്ഞ് 49.71 ഡോളറിലെത്തി. കാര്‍ഡാനോയുടെ (എഡിഎ) മൂല്യം 4.07 ശതമാനം ഇടിഞ്ഞ് 0.5171 ഡോളറായിട്ടുണ്ട്.

Tags:    

Similar News