പശ്ചിമേഷ്യാ സംഘര്‍ഷം; ബിറ്റ്‌കോയിന്‍ ഇടിഞ്ഞു

  • റിസ്‌ക് കൂടുതലുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്നതില്‍ വിപണി വിമുഖത കാണിച്ച് തുടങ്ങിയെന്ന് സൂചന
  • മാറ്റങ്ങളോട് പ്രതികരിക്കുന്ന ആദ്യത്തെ അസറ്റ് ക്ലാസായി ക്രിപ്‌റ്റോ തുടരുമെന്ന് വിദഗ്ധര്‍

Update: 2024-10-03 11:35 GMT

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ബിറ്റ് കോയിന് ഇടിവ്. ഒറ്റദിവസം കൊണ്ട് 4 ശതമാനമാണ് ഇടിഞ്ഞത്.

ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതോടെ ക്രിപ്റ്റോ കറന്‍സി ചാഞ്ചാട്ടത്തിലാണ്. 64,000 ഡോളറില്‍ നിന്നും 60,000 ലേക്കാണ് ബിറ്റ്‌കോയിനിന്റെ മൂല്യം ഇടിഞ്ഞത്. അതും ഒറ്റ ദിവസം കൊണ്ടാണ് ഇടിവ് സംഭവിച്ചത്.

ക്രിപ്റ്റോകളും സ്റ്റോക്കുകളുമടക്കം റിസ്‌ക് കൂടുതലുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്നതില്‍ വിപണി വിമുഖത കാണിച്ച് തുടങ്ങിയിരിക്കുകയാണ്. ആഗോള മാക്രോ അവസ്ഥകളിലെ മാറ്റങ്ങളോട് പ്രതികരിക്കുന്ന ആദ്യത്തെ അസറ്റ് ക്ലാസായി ക്രിപ്‌റ്റോ തുടരുമെന്ന് ജിയോട്ടസ് ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോം സിഇഒ വിക്രം സുബ്ബരാജ് ചൂണ്ടിക്കാട്ടുന്നത്.

അടുത്ത മാസം അമേരിക്കന്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒക്ടോബറിലും നവംബറിലും ക്രിപ്റ്റോ ബുള്ളിഷാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ജിയോ പൊളിറ്റിക്കല്‍ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുന്നത് വരെ ക്രിപ്റ്റോയുടെ മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

Tags:    

Similar News