ബിറ്റ്‌കോയിന്‍ ഒരുലക്ഷം ഡോളറിലേക്ക് ?

  • നിലവില്‍ ബിറ്റ്‌കോയില്‍ 97000 ഡോളര്‍ കടന്നു
  • ഈ വര്‍ഷം ബിറ്റ്കോയിന്‍ നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചു
  • ട്രംപിന്റെ ക്രിപ്‌റ്റോ സൗഹൃദ നിലപാട് വിപണി വികാരം ശക്തമാക്കും

Update: 2024-11-21 06:08 GMT

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്രിപ്റ്റോകറന്‍സികളോടുള്ള സൗഹൃദപരമായ സമീപനത്തിന്റെ പ്രതീക്ഷയില്‍ നവംബര്‍ 21ന് ബിറ്റ്കോയിന്‍ വില ആദ്യമായി 97,000 ഡോളര്‍ കവിഞ്ഞു. ട്രംപിന്റെ സോഷ്യല്‍ മീഡിയ കമ്പനി ക്രിപ്റ്റോ ട്രേഡിംഗ് സ്ഥാപനമായ ബക്ക്റ്റ് വാങ്ങാനുള്ള ചര്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബിറ്റ്കോയിന്‍ കുതിച്ചത്.

കോയിന്‍മാര്‍ക്കറ്റ്ക്യാപ് ഡാറ്റാ അനുസരിച്ച് ബിറ്റ്‌കോയിന്‍ വില 5.7 ശതമാനം വര്‍ധിച്ച് 97445 ഡോളറിലെത്തി.

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ വില നിലവിലെ സാഹചര്യമനുസരിച്ച് ഒരു ലക്ഷം ഡോളറിലേക്ക് നീങ്ങുകയാണ്.

ഈ വര്‍ഷം ബിറ്റ്കോയിന്‍ നിരക്ക് ഇരട്ടിയിലധികം വര്‍ധിച്ചു, അടുത്ത യുഎസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുകയും ക്രിപ്റ്റോ അനുകൂല നിയമനിര്‍മ്മാതാക്കള്‍ കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനുശേഷം ക്രിപ്റ്റോ വിപണി മൊത്തത്തില്‍ ഏകദേശം 900 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കി.

''ക്രിപ്റ്റോ പോളിസിക്കായി വൈറ്റ് ഹൗസ് റോള്‍ സ്ഥാപിക്കാനുള്ള ട്രംപിന്റെ പദ്ധതിയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടില്‍ നിന്ന് വിപണി വികാരം ശക്തമായി. 2026-ഓടെ 176,000 ഡോളര്‍ വില ലക്ഷ്യമിടുന്ന ബ്ലാക്ക്റോക്കിന്റെ ബിറ്റ്കോയിന്‍ ഇടിഎഫ് ഓപ്ഷനുകള്‍ക്കൊപ്പം വേഗത്തിലുള്ള റെഗുലേറ്ററി ക്ലാരിറ്റിയുടെ പ്രതീക്ഷയും ബിടിസിയുടെ വിലയെ 97,000 ഡോളര്‍ എന്ന നാഴികക്കല്ലിലേക്ക് നയിച്ചു, ''മുഡ്രെക്സിന്റെ സഹസ്ഥാപകനും സിഇഒയുമായ എഡുല്‍ പട്ടേല്‍ പറഞ്ഞു.

Tags:    

Similar News