ബിറ്റ്‌കോയിന്‍ 90,000 ഡോളറിലേക്ക്

  • പുതിയ ഉയരങ്ങള്‍തേടി ബിറ്റ്‌കോയിന്‍
  • കുതിപ്പ് തുടര്‍ന്നാല്‍ ബിറ്റ്‌കോയിന്‍ ഒരു ലക്ഷം ഡോളര്‍ എന്ന കടമ്പ മറികടക്കുമെന്ന് വിദഗ്ധര്‍
  • യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ബിറ്റ്‌കോയിന്‍ ഏകദേശം 32ശതമാനമാണ് ഉയര്‍ന്നത്

Update: 2024-11-12 10:06 GMT

ബിറ്റ്‌കോയിന്‍ അതിന്റെ റെക്കോര്‍ഡ് ബ്രേക്കിംഗ് റാലി തുടരുന്നു. ബിറ്റ്‌കോയിന്റെ മൂല്യം ഇന്ന് 89000 ഡോളറും കടന്ന് കുതിക്കുകയാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ക്രിപ്‌റ്റോ വ്യാപാരികള്‍ നേട്ടം കൊയ്യുകയാണ്. നവംബര്‍ 5 ന് നടന്ന യുഎസ് തിരഞ്ഞെടുപ്പിന് ശേഷം ടോക്കണ്‍ ഏകദേശം 32ശതമാനമാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 89,599 ഡോളറില്‍ എത്തി.

യൂറോ ഏതാണ്ട് ഏഴ് മാസത്തെ താഴ്ചയ്ക്ക് സമീപത്തേക്ക് ഒറ്റരാത്രികൊണ്ട് കുറഞ്ഞു. യുവാന്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. യൂറോപ്പും ചൈനയും ട്രംപ് താരിഫുകളുടെ പ്രത്യേക ലക്ഷ്യങ്ങളായിരുന്നു. അതേസമയം ഡോളര്‍ കൂടുതല്‍ ശക്തമാകുകയാണ്.

യുഎസിനെ ലോകത്തിന്റെ ക്രിപ്‌റ്റോ തലസ്ഥാനമാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ട്രംപ് വിജയിച്ച ശേഷമാണ് ക്രിപ്‌റ്റോ വിപണിയില്‍ കുതിപ്പ് ഉണ്ടായത്.

ഈ കുതിപ്പ് തുടര്‍ന്നാല്‍ ബിറ്റ്‌കോയിന്‍ ഒരു ലക്ഷം ഡോളര്‍ എന്ന കടമ്പ മറികടക്കുമെന്ന് Capital.com ലെമുതിര്‍ന്ന സാമ്പത്തിക വിപണി വിശകലന വിദഗ്ധനായ കൈല്‍ റോഡ പറഞ്ഞു. 

Tags:    

Similar News