സമ്മിശ്ര വ്യാപാരത്തിൽ ബിറ്റ്കോയിൻ; സൊളാന, ടോൺകോയിൻ 4% ഉയർന്നു

  • ആഗോള ക്രിപ്‌റ്റോകറൻസിയുടെ വിപണി മൂല്യം 0.9 ശതമാനം ഉയർന്നു
  • ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.311 ട്രില്യൺ ഡോളറിലെത്തി
  • സൊളാന 1.5 ശതമാനം ഉയർന്ന 157 ഡോളറിലെത്തി

Update: 2024-04-24 10:10 GMT

പ്രധാന ക്രിപ്‌റ്റോ ടോക്കണുകൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിലാണ്. ബിറ്റ്കോയിൻ, എഥീറിയം, ബിഎന്‍ബി, സൊളാന, ഡോജ് കോയിന്‍, ടോണ്‍ കോയിന്‍, ഷിബു ഇനു എന്നിവ നാല് ശതമാനം വരെ ഉയർന്നു. നേരെമറിച്ച്, എക്സ്ആർപി, കാർഡാനോ, പോൾക്കഡോട്ട്, ചെയിൻലിങ്ക്, പ്രോട്ടോക്കോൾ എന്നിവ രണ്ടു ശതമാനം നഷ്ടം നൽകി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള ക്രിപ്‌റ്റോകറൻസിയുടെ വിപണി മൂല്യം 0.9 ശതമാനം ഉയർന്ന് ഏകദേശം 2.47 ട്രില്യൺ ഡോളറിലെത്തി. ഉച്ചയ്ക്ക് 3:15ന് ബിറ്റ്കോയിൻ നേരിയ ഇടിവിൽ 66,398.80 ഡോളറിലെത്തി. എഥീറിയം നേരിയ നേട്ടത്തോടെ 3,248.82 ഡോളറിലെത്തി.

 "ബുള്ളുകളുടെയും ബിയറുകളുടെയും ഇടയിൽ വിപണി സ്ഥിരത നിലനിർത്തുന്നു. ഏറ്റവും കൂടുതൽ ട്രാക്ക് ചെയുന്ന സൂചകങ്ങളിലൊന്നായ ബിറ്റ്‌കോയിൻ്റെ 200 ദിവസത്തെ ശരാശരി സൂചിക രണ്ടു വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ്. ഇത് വിപണികളിലെ ബുള്ളിഷ് ട്രെൻഡിനെയാണ് സൂചിപ്പിക്കുന്നത്." കോയിൻ സ്വിച്ച് മാർക്കറ്റ്‌സ് ഡെസ്‌കിലെ വിശകലന വിദഗ്ധർ പറഞ്ഞു,

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.311 ട്രില്യൺ ഡോളറിലെത്തി. കോയിൻ മാർക്കറ്റ് ക്യാപിലെ കണക്കനുസരിച്ച് ബിറ്റ്കോയിൻ്റെ നിലവിലെ ആധിപത്യം 53.27 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ്റെ വോളിയം 3.2% ശതമാനം കുറഞ്ഞ് 24.26 ബില്യൺ ഡോളറിലെത്തി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കുന്നവരിൽ സൊളാന 1.5 ശതമാനം ഉയർന്ന 157 ഡോളറിലെത്തി.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഡിജിറ്റല്‍ ആസ്തികളിലെ നിക്ഷേപം ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

Tags:    

Similar News