ബിറ്റ്‌കോയിൻ 67,000 ഡോളറിൽ; അവലാഞ്ചെ, ഷിബ ഇനു 4% ഇടിഞ്ഞു
- ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൂല്യം ഒരു ശതമാനം ഇടിഞ്ഞു
- എഥീറിയം 0.3 ശതമാനം ഇടിഞ്ഞ് 2,935 ഡോളറിലെത്തി
- എല്ലാ സ്റ്റേബിൾ കോയിനുകളുടെയും വോളിയം 49.08 ബില്യൺ ഡോളറിലെത്തി
തിങ്കളാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ പ്രധാന ക്രിപ്‌റ്റോകറൻസികൾ ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൂല്യം ഒരു ശതമാനം ഇടിഞ്ഞ് ഏകദേശം 2.41 ട്രില്യൺ ഡോളറിലെത്തി.
ബിറ്റ്കോയിൻ 0.15 ശതമാനം താഴ്ന്ന് 66,931 ഡോളറിൽ വ്യാപാരം തുടരുന്നു. അതേസമയം എഥീറിയം 0.3 ശതമാനം ഇടിഞ്ഞ് 2,935 ഡോളറിലെത്തി. കൂടാതെ മാറ്റു ആൾട്ട് കോയിനുകളായ XRP (-1.7%), ഡോജ് കോയിന്‍ (-2.8%), കാർഡാനോ (-2.2%), അവലാഞ്ചെ (-4.3)%), ഷിബ ഇനു (4.24%), പോൾക്കഡോട്ട് (2%), നിയർ പോൾക്കഡോട്ട് (2.1%) തുടങ്ങിയവയും ഇടിഞ്ഞു.
കോയിൻ മാർക്കറ്റ് കാപ്പിൽ ലഭ്യമായ കണക്കനുസരിച്ച് നിലവിൽ എല്ലാ സ്റ്റേബിൾ കോയിനുകളുടെയും വോളിയം 49.08 ബില്യൺ ഡോളറിലെത്തി. ഇത് മൊത്തം ക്രിപ്‌റ്റോ മാർക്കറ്റിൻ്റെ (24 മണിക്കൂർ) വോളിയത്തിൻ്റെ 90.98 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ്റെ വിപണി മൂല്യം 1.213 ട്രില്യൺ ഡോളറായി ഉയർന്നു. കോയിൻ മാർക്കറ്റ് കാപ്പ് അനുസരിച്ച് ബിറ്റ്കോയിൻ്റെ ആധിപത്യം നിലവിൽ 54.49 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിറ്റ്കോയിൻ്റെ വോളിയം 21 ശതമാനം ഉയർന്ന് 28.9 ബില്യൺ ഡോളറിലെത്തി.