ഇന്ത്യയില്‍ ഉത്പാദനം കൂട്ടാന്‍ ആപ്പിള്‍

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഐ- ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം കൂട്ടുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഐ-ഫോണ്‍, ഐ-പാഡ്, മാക്ബുക്ക് തുടങ്ങിയ 90 ശതമാനത്തിലധികം ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. എന്നാല്‍, ചൈനയിലെ കോവിഡ്-19 നിയന്ത്രണങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയെയും വിയറ്റ്‌നാമിനെയുമാണ് ആപ്പിള്‍ ചൈനക്ക് ബദലായി കാണുന്നത്. ജനസംഖ്യയുടെ ആധിക്യവും, കുറഞ്ഞ ഉല്പാദന ചെലവുമാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈന കഴിഞ്ഞാല്‍ പിന്നെ യോഗ്യരും വിദഗ്ധരുമായ ജോലിക്കാരെ ലഭിക്കുന്നതും […]

Update: 2022-05-23 04:20 GMT

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഐ- ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം കൂട്ടുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ ഐ-ഫോണ്‍, ഐ-പാഡ്, മാക്ബുക്ക് തുടങ്ങിയ 90 ശതമാനത്തിലധികം ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. എന്നാല്‍, ചൈനയിലെ കോവിഡ്-19 നിയന്ത്രണങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുന്നത്.

ഇന്ത്യയെയും വിയറ്റ്‌നാമിനെയുമാണ് ആപ്പിള്‍ ചൈനക്ക് ബദലായി കാണുന്നത്. ജനസംഖ്യയുടെ ആധിക്യവും, കുറഞ്ഞ ഉല്പാദന ചെലവുമാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. ചൈന കഴിഞ്ഞാല്‍ പിന്നെ യോഗ്യരും വിദഗ്ധരുമായ ജോലിക്കാരെ ലഭിക്കുന്നതും ഇന്ത്യയിലാണ്. കോടികളുടെ വിദേശ നിക്ഷേപവും ഒപ്പം തൊഴില്‍ അവസരങ്ങളുമാണ് ഇന്ത്യയ്ക്കുള്ള നേട്ടം.

ഏപ്രില്‍ മാസത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍- 13 ന്റെ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു എന്ന് അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം ആരംഭിച്ചത് 2017-ലാണ്. നിലിവില്‍ 3.1% ഐഫോണുകളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത്. അത് ഈ വര്‍ഷം 6 മുതല്‍ 7 ശതമാനം വരെ ആകുമെന്നാണ് കരുതുന്നത്.

ആപ്പിള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റുന്നതിന് പിന്നാലെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു വിദേശ കമ്പനികളും ഇന്ത്യയെയും മറ്റും ആശ്രയിക്കാന്‍ ഇടയുണ്ട്. റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ ചൈന റഷ്യയ്ക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതും അതിനൊരു ഹേതുവാണ്.

Tags:    

Similar News