ഹിറ്റാച്ചി ഇനോവേഷന്‍ ചലഞ്ച്: മലയാളി സ്റ്റാര്‍ട്ടപ്പിന് വിജയം

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹിറ്റാച്ചി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ ഇനോവേഷന്‍ ചലഞ്ചില്‍ കേരളത്തില്‍ നിന്നുള്ള ഫ്യൂസലേജ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഗൗദ്രിക ഡിജിറ്റല്‍ ലേബര്‍ ചൗക്ക് പ്രൈവറ്റ് ലിമിറ്റഡും വിജയികളായി. സ്മാര്‍ട്ട് കാര്‍ഷിക വിഭാഗത്തിലാണ് ദേവന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയ ഫ്യൂസലേജ് വിജയിയായത്. 30 ലക്ഷം രൂപവീതം രണ്ട് വിഭാഗങ്ങളിലായി നടന്ന ഇനോവേഷന്‍ ചലഞ്ചിലെ വിജയികള്‍ക്ക് ലഭിച്ചു. ഹിറ്റാച്ചിയുടെ ഗവേഷണവിഭാഗം മേധാവി ഡോ. കിങ്ഷുക് ബാനര്‍ജി വിജയികള്‍ക്ക് പുരസ്ക്കാരം സമ്മാനിച്ചു. റൂറല്‍ ഫിനാന്‍സ്, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ എന്നീ […]

Update: 2022-05-16 04:20 GMT

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹിറ്റാച്ചി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ ഇനോവേഷന്‍ ചലഞ്ചില്‍ കേരളത്തില്‍ നിന്നുള്ള ഫ്യൂസലേജ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഗൗദ്രിക ഡിജിറ്റല്‍ ലേബര്‍ ചൗക്ക് പ്രൈവറ്റ് ലിമിറ്റഡും വിജയികളായി.

സ്മാര്‍ട്ട് കാര്‍ഷിക വിഭാഗത്തിലാണ് ദേവന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയ ഫ്യൂസലേജ് വിജയിയായത്. 30 ലക്ഷം രൂപവീതം രണ്ട് വിഭാഗങ്ങളിലായി നടന്ന ഇനോവേഷന്‍ ചലഞ്ചിലെ വിജയികള്‍ക്ക് ലഭിച്ചു. ഹിറ്റാച്ചിയുടെ ഗവേഷണവിഭാഗം മേധാവി ഡോ. കിങ്ഷുക് ബാനര്‍ജി വിജയികള്‍ക്ക് പുരസ്ക്കാരം സമ്മാനിച്ചു.

റൂറല്‍ ഫിനാന്‍സ്, സ്മാര്‍ട്ട് അഗ്രികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലാണ് ഹിറ്റാച്ചി നാഷണല്‍ ഇനോവേഷന്‍ ചലഞ്ച് നടത്തിയത്. രാജ്യവ്യാപകമായി ആകെ 115 അപേക്ഷകള്‍ ലഭിച്ചു. റൂറല്‍ ഫിനാന്‍സില്‍ 57 അപേക്ഷകളും സ്മാര്‍ട്ട് അഗ്രികള്‍ച്ചറില്‍ 58 അപേക്ഷകളും ലഭിച്ചു. 45 അപേക്ഷകള്‍ കേരളത്തില്‍ നിന്നായിരുന്നു. ഇതില്‍ നിന്ന് വിദഗ്ധരടങ്ങിയ സംഘം 40 സ്റ്റാര്‍ട്ടപ്പുകളെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. 19 ദിവസം നടന്ന ചലഞ്ചില്‍ പ്രശ്നപരിഹാരത്തിനായി സ്റ്റാര്‍ട്ടപ്പുകള്‍ സമര്‍പ്പിച്ച പ്രൊജക്ട് സ്റ്റാര്‍ട്ടപ്പ് മിഷനും ഹിറ്റാച്ചി ഇന്ത്യയും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വിജയികളെ തെരഞ്ഞെടുത്തത്.

കാര്‍ഷികാവശ്യങ്ങള്‍ക്കായി ഡ്രോണുകളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഫ്യൂസലേജ് വികസിപ്പിച്ചെടുത്തത്. സ്വന്തം ഫോണിലൂടെ തൊഴിലിടങ്ങള്‍ അറിയിക്കുന്ന സാങ്കേതികവിദ്യയാണ് ഗൗദ്രിക വികസിപ്പിച്ചെടുത്തത്. ദൈനംദിന ജോലിക്കാര്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് വലിയ സഹായമാണ് ബിഹാര്‍ സ്വദേശിയായ ചന്ദ്രശേഖര്‍ മണ്ഡല്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍.

Tags:    

Similar News